
കോഴിക്കോട് ∙ ‘ദേവദൂതർ – ദ് സിങ്ങിങ് കലക്ടീവ്’ ഇന്ത്യൻ സായുധ സേനയുടെ വീരത്വത്തിനും ധീരതയ്ക്കുമുള്ള ആദരസൂചകമായി ഹൃദയഹാരിയായ പുതിയൊരു ഗാനം പുറത്തിറക്കുന്നു. സ്വാതന്ത്ര്യദിനത്തിലാണ് ഗാനം അവതരിപ്പിക്കുക.
ഫിഡൽ അശോക് രചിക്കുകയും സംഗീതം നൽകുകയും ചെയ്ത ഗാനം രാജ്യത്തിന്റെ സൈനികർ കാണിക്കുന്ന ധൈര്യവും സമർപ്പണവും ത്യാഗങ്ങളുമാണ് പ്രതിഫലിപ്പിക്കുന്നത്.
2024 ൽ, മലയാള സിനിമയായ ‘ദേവദൂതൻ’ കേരളമെമ്പാടും റീറിലീസ് സമയത്താണ് ‘ദേവദൂതർ – ദ് സിങ്ങിങ് കലക്ടീവ്’ രൂപം കൊണ്ടത്. കേരളത്തിലും പുറത്തുമായി നിരവധി വേദികളിൽ സംഘം കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
2024 ഒക്ടോബറിൽ സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ ലൈവ് ഷോയിൽ ബെംഗളൂരുവിൽ പങ്കെടുത്തതും ശ്രദ്ധേയമായി. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ഫെസ്റ്റിവെലിലും പങ്കെടുത്തു.
ലൈവ് ഷോകൾക്കൊപ്പം എ.ആർ.റഹ്മാൻ, ഔസേപ്പച്ചൻ, വിദ്യാസാഗർ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ ഗാനങ്ങളുടെ കവറുകൾ പുറത്തിറക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]