എലത്തൂർ∙ കോഴിക്കോട്–കണ്ണൂർ ദേശീയപാതയിൽ ചെട്ടികുളത്ത് കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിലും സ്കൂട്ടറിലും ഇടിച്ച് അപകടം.
രാവിലെ 9 ന് ആണ് സംഭവം. ഒളവണ്ണ നാഗത്തുംപാടം ചെറോട്ട് കുന്നുമ്മൽ ഗിരീഷ് (50), പൊറ്റമൽ മേത്തോട്ട് താഴം പുന്നശ്ശേരി വീട്ടിൽ ഹരിദാസൻ (61) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെങ്ങളം സ്വദേശിയായ വിദ്യാർഥി ഓടിച്ച് കാറാണ് അപകടത്തിൽ പെട്ടത്.
3 വിദ്യാർഥികൾ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് കാർ നിയന്ത്രണം വിട്ടു അപകടത്തിൽ പെട്ടത്. ചെട്ടികുളത്ത് ഓവുചാൽ നിർമാണത്തിന്റെ ഭാഗമായി നിർമാണ ജോലിക്ക് മേൽനോട്ടം വഹിക്കാൻ എത്തിയതായിരുന്നു ഹരിദാസൻ. ലോറിയുടെ സമീപം സുഹൃത്തായ ഹരിദാസിനെ കണ്ട് സ്കൂട്ടർ നിർത്തി സംസാരിക്കുകയായിരുന്നു ഗിരീഷ്.
കൊയിലാണ്ടി ഭാഗത്ത് നിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് ലോറിയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കോൺക്രീറ്റ് മിക്സിങ് മെഷീനും ലോറിയുടെയും ഇടയിൽ ഹരിദാസൻ കുടുങ്ങിപ്പോയി.
കാറിനും ലോറിക്കും ഇടയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു ഗിരീഷ്. ഇരുവരെയും നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.
എലത്തൂർ പൊലീസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]