
കോഴിക്കോട് ∙ കേരളത്തിൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി. ജനതാദൾ എസ് കോഴിക്കോട് ജില്ലാ ലീഡേഴ്സ് മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തണമെന്നും രാജ്യത്ത് കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡന്റ് കെ.കെ.
അബ്ദുല്ല അധ്യക്ഷത വഹിച്ചു. വി.എം.
ആഷിക്ക്, ടി.എൻ.കെ ശശീന്ദ്രൻ, ഹാഷിം മാട്ടുമ്മൽ, പി.ടി. ആസാദ്, ടി.കെ.
ബാലഗോപാൽ, പി.പി. മുകുന്ദൻ, ബെന്നി മുഞ്ഞോലി എന്നിവർ പ്രസംഗിച്ചു.
സെമിനാറിൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ വിഷയം അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് മുഖ്യ പ്രഭാഷണം നടത്തി. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഷ്ഠിച്ച എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദിനെ മന്ത്രി പൊന്നാടയണിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]