
തുഷാരഗിരി ചാലിപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; കാര്യമായ നാശനഷ്ടങ്ങളില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോടഞ്ചേരി (കോഴിക്കോട്) ∙ ചെമ്പ്കടവ് ഭാഗത്ത് വലിയതോതിൽ മലവെള്ളപ്പാച്ചിൽ. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ തുഷാരഗിരി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ചാലിപ്പുഴയിലാണ് അപ്രതീക്ഷിതമായി ചൊവ്വാഴ്ച വൈകിട്ട് നാലിനു ശേഷം മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
ചെമ്പുകടവ് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ കാര്യമായ മഴ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കാര്യമായ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ നിരവധി തവണ ചെമ്പുകടവ് പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. പാലത്തിനു സാരമായ കേടുപാടുകളും അന്ന് സംഭവിച്ചിരുന്നു.
സമീപത്ത് കോടികൾ ചെലവഴിച്ച് ഇരു കരകളെയും ബന്ധിപ്പിച്ച് പുതിയ പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും അപ്രോച്ച് റോഡിന്റെ പണി ഇഴഞ്ഞ് നീങ്ങുന്നതിനാൽ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇതുവരെ പാലം തുറന്നു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. മാസങ്ങളായി ഇഴഞ്ഞു നീങ്ങുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണം മഴക്കാലത്തിനു മുൻപ് അടിയന്തരമായി പൂർത്തീകരിച്ച് പാലം തുറന്നുകൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.