പയ്യോളി ∙ കടലാമകളുടെ ഈറ്റില്ലമായ കൊളവിപ്പാലത്ത് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. കടലാഴം തേടി അവർ ജീവിത യാത്ര ആരംഭിച്ചു.
91 കടലാമ ക്കുഞ്ഞുങ്ങളാണ് തീരം – പ്രകൃതി സംരംക്ഷണ സമിതി പ്രവർത്തകരുടെ ഹാച്ചറിയിൽ വിരിഞ്ഞിറങ്ങിയത്. ഈ സീസണിലെ ആദ്യത്തെ കടലാമ ക്കുഞ്ഞുങ്ങളെയാണ് വനം വകുപ്പിന്റെയും തീരം – പ്രകൃതി സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കടലിലിലേക്ക് ഒഴുക്കി വിട്ടത്.
കഴിഞ്ഞ ഫെബ്രുവരി 21 നാണ് പയ്യോളി കടൽ തീരത്തുനിന്ന് 116 കടലാമ മുട്ടകൾ ലഭിച്ചത്. പ്രഭാത നടത്തത്തിനിടയിൽ പയ്യോളി ബീച്ചിലെ പുളി വളപ്പിൽ ആനന്ദ്, മകൻ ശ്രീനന്ദ് എന്നിവർക്കാണ് മുട്ട
ലഭിച്ചത്. ഇവർ വിളിച്ചറിയിച്ചതനുസരിച്ച് തീരം പ്രവർത്തകർ മുട്ട
ശേഖരിച്ച് കൊളാവിപ്പാലം കടലാമ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.
തുടർന്ന് മുട്ട വിരിയാൻ സമീപത്തെ ഹാച്ചറിയിലെ മണൽ പരപ്പിൽ കുഴിയെടുത്ത് മണൽ കൊണ്ട് മൂടി.
കഴിഞ്ഞ ദിവസമാണ് സൂര്യപ്രകാശത്തിന്റെ ചൂടേറ്റ് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്.
കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന ചടങ്ങിൽ പയ്യോളി നഗരസഭാധ്യക്ഷ എൻ.സാഹിറ, ഡിവിഷൻ കൗൺസിലർ ടി.എൻ.നിഷാ ഗിരീഷ്, തീരം – പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി സി.ദിനേശ് ബാബു, ഹരിത സംരക്ഷണ സമിതി പ്രസിഡന്റ് സി.പി .സതീശൻ, സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ് വൈശാഖ്, വടകര സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ അഖിൽ നാരായണൻ, മണലിൽ മോഹനൻ, എൻ.കെ.ഇബ്രാഹിം, സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. കടലാമ സംരക്ഷണവും വെല്ലുവിളികളും എന്ന വിഷയത്തിൽ ജി.വൈശാഖ് ബോധവൽക്കരണം നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

