
ഗംഗ ചന്ദ്രശേഖരൻ അന്തരിച്ചു
കോഴിക്കോട് ∙ ഗംഗ ചന്ദ്രശേഖരൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ആയിരുന്നു അന്ത്യം.
മദ്രാസ് അസംബ്ലിയുടെ ആദ്യത്തെയും അവസാനത്തെയും സ്പീക്കറും മദ്രാസ് മേയറുമായിരുന്ന അഡ്വ. എൻ.
ഗോപാലമേനോന്റെ മൂത്തപുത്രിയാണ്. അണ്ടത്തോട് തിരുത്തിപ്പള്ളി പയ്യത്ത് കുടുംബാംഗമാണ്.
മദ്രാസ് വിമൻസ് കോളജിൽ നിന്നും ബിരുദം നേടിയ ഗംഗ ചന്ദ്രശേഖർ തൊഴിൽ സാധ്യതകൾ ഉണ്ടായിട്ടും കുടുംബിനിയായി കഴിയുകയായിരുന്നു. തമിഴ്നാട് സർക്കാർ മെഡിക്കൽ സർവീസിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച പരേതനായ നെടിയം വീട്ടിൽ ഡോ. ജി.ചന്ദ്രശേഖരനാണ് ഭർത്താവ്.
മദ്രാസ് സ്റ്റേറ്റ് ഗവർണർ ആയിരുന്ന വിഷ്ണു റാം മേദിയുടെ പഴ്സനൽ ഫിസിഷ്യനായിരുന്നു അദ്ദേഹം. മക്കൾ: സി.അച്ചുതൻ (ബിസിനസ്), അഡ്വ.
ഗോവിന്ദ് ചന്ദ്രശേഖർ (മദ്രാസ് ഹൈക്കോടതി അഭിഭാഷകൻ, തീപ്പെട്ട സാമൂതിരിപ്പാട് കെ.സി.യു.
രാജയുടെ ജാമാതാവും ലീഗൽ അഡ്വൈസറും) കല്യാണി രാമചന്ദ്രൻ. മരുമക്കൾ: അരുണ, മായ ഗോവിന്ദ്, ഡോ.
ടി. രാമചന്ദ്രൻ.
സഹോദരങ്ങൾ: പരേതരായ അഡ്വ. ടി.അരവിന്ദാക്ഷമേനോൻ, ടി.എം.സി.മേനോൻ, നളിനാക്ഷി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]