
കോഴിക്കോട് ജില്ലയിൽ ഇന്ന് (13-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ ക്രിക്കറ്റ് കോച്ചിങ് ക്യാംപ്
കോഴിക്കോട്∙ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വേനലവധിക്കാലത്തെ സൗജന്യ കോച്ചിങ് ക്യാംപിനു നാളെ മുതൽ 18 വരെ റജിസ്റ്റർ ചെയ്യാം. വൈകിട്ട് 4 മുതൽ 7 വരെ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ റജിസ്റ്റർ ചെയ്യാം. പ്രായപരിധി 10–16. 9567749558
വിപണി അവധി
കോഴിക്കോട്∙ വിഷു പ്രമാണിച്ച് 14ന് മലഞ്ചരക്ക് കേരോൽപന്ന വിപണിക്ക് അവധിയായിരിക്കുമെന്ന് മലബാർ പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് സാലിഹ് അറിയിച്ചു.
അധ്യാപക ഒഴിവ്
കോഴിക്കോട് ∙ മലബാർ ക്രിസ്ത്യൻ കോളജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ 27 വരെ സമർപ്പിക്കാം. കൂടിക്കാഴ്ച മേയ് 12 മുതൽ. വിശദ വിവരങ്ങൾക്ക്: www.mccclt.ac.in