കോഴിക്കോട് ∙ മലാപ്പറമ്പ് – പാച്ചാക്കിൽ സർവീസ് റോഡിലെ വീതി കുറവ് മൂലമുണ്ടാകുന്ന ഗതാഗത തടസ്സത്തിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ നിർത്തിവച്ച സർവീസുകൾ ശനിയാഴ്ച മുതൽ പുനരാരംഭിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
റോഡിലെ വീതിക്കുറവും അശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങളും കാരണം ബസ് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യം നേതാക്കൾ കലക്ടറുടെ ശ്രദ്ധയിൽപെടുത്തി. യാത്രാദുരിതം പരിഹരിക്കാൻ കലക്ടർ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയ സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിക്കാൻ ബസ് തൊഴിലാളികൾ തീരുമാനിച്ചത്.
സ്ഥലത്ത് സിഗ്നൽ ലൈറ്റ് രണ്ട് ദിവസത്തിനുള്ളിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.
ഗതാഗത തടസ്സം ഒഴിവാക്കാൻ ട്രാഫിക് പൊലീസിനെ അടിയന്തരമായി സ്ഥലത്ത് നിയോഗിക്കാൻ ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർക്ക് നിർദേശം നൽകും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കുന്ന കാര്യം ഉദ്യോഗസ്ഥരുമായി കലക്ടർ ചർച്ച നടത്തുമെന്നും ഉറപ്പുനൽകി.
ജില്ലാ വൈസ് പ്രസിഡന്റ് ഇ.പ്രശാന്ത് കുമാർ, നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.ജിതിൻ, ചേവരമ്പലം വാർഡ് കൗൺസിലർ സരിത പറയേരി, നോർത്ത് മണ്ഡലം സെക്രട്ടറി നിസി ബൈജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

