ബേപ്പൂർ∙ മത്സ്യബന്ധനത്തിനിടെ എൻജിൻ മുറിയിൽ വെള്ളം കയറി നടുക്കടലിൽ അകപ്പെട്ട യന്ത്രവൽകൃത ബോട്ടിലെ 14 തൊഴിലാളികളെ കോസ്റ്റ് ഗാർഡും 2 ബോട്ടുകാരും ചേർന്നു രക്ഷിച്ചു.
11ന് മുനമ്പം ഹാർബറിൽ നിന്നു മീൻപിടിക്കാൻ പോയ സെന്റ് തിസിയോസ് എന്ന ബോട്ടാണ് ബേപ്പൂരിന് 20 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്.
രാവിലെ 9നാണ് ബോട്ടിന്റെ എൻജിൻ മുറിയിൽ ദ്വാരം വീണു വെള്ളം കയറിത്തുടങ്ങിയത്. തൊഴിലാളികൾ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും വലിയതോതിൽ വെള്ളം വ്യാപിച്ചു.
ബോട്ട് മുങ്ങുമെന്ന ഘട്ടം വന്നതോടെ തീരദേശ പൊലീസിനു വിവരം നൽകി.
തീരദേശ പൊലീസിൽ നിന്നുള്ള സന്ദേശ പ്രകാരം കോസ്റ്റ് ഗാർഡ് ബേപ്പൂർ സ്റ്റേഷനിലെ സി–404 കപ്പൽ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികളെ സുരക്ഷിതരാക്കിയ തീരസംരക്ഷണ സേനാംഗങ്ങൾ പോർട്ടബ്ൾ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിച്ച് ദ്രുതഗതിയിൽ ബോട്ടിലെ ദ്വാരം അടച്ചു.
കടലിൽ സമീപത്തുണ്ടായിരുന്ന നെപ്റ്റ്യൂൺ, സാൻവിക എന്നീ ബോട്ടുകളുടെ സഹായത്തോടെ ഉച്ചയ്ക്ക് 1.10ന് ബോട്ട് കെട്ടിവലിച്ച് ബേപ്പൂരിൽ എത്തിച്ചു.
തീരസംരക്ഷണ സേനാംഗങ്ങളുടെ ജാഗ്രതയോടെയുള്ള ഇടപെടൽ ബോട്ട് മുങ്ങാതെ രക്ഷപ്പെടുത്താൻ സഹായകമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

