കോഴിക്കോട് ∙ ഉയർന്ന പലിശയും കമ്മിഷനും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്തതായി കണ്ടെത്തിയ ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും താൽക്കാലികമായി കണ്ടുകെട്ടാൻ ബഡ്സ് ആക്ട് പ്രകാരം ബന്ധപ്പെട്ട തഹസീൽദാർമാരോട് ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടർ സ്നേഹിൽകുമാർ സിങ് ഉത്തരവിട്ടു.
ഇവരുടെ സ്വത്തിടപാടുകൾ മരവിപ്പിക്കാൻ ജില്ലാ റജിസ്ട്രാർക്കും റജിസ്റ്റർ ചെയ്ത കേസുകളുടെ വിവരം അറിയിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും സ്ഥാപന ഉടമകളുടെ പേരിൽ ജില്ലയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടിക തയാറാക്കി അവ കണ്ടുകെട്ടി ജില്ലാ പൊലീസ് മേധാവിക്ക് അടിയന്തരമായി കൈമാറാൻ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർക്കും ജില്ലയിലെ ബാങ്കുകൾ/ട്രഷറികൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ ആരംഭിച്ച അക്കൗണ്ടുകളും ഫിക്സഡ് ഡപ്പോസിറ്റുകളും മരവിപ്പിക്കാൻ നടപടി സ്വീകരിക്കാൻ കോഴിക്കോട് ലീഡ് ബാങ്ക് മാനേജർക്കും കലക്ടർ നിർദേശം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

