ഫറോക്ക്∙ ചുങ്കം തലഞ്ഞിപ്പാടത്ത് ഓട പുനരുദ്ധാരണ പ്രവൃത്തിക്കിടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു 4 അതിഥിത്തൊഴിലാളികൾക്കു പരുക്കേറ്റു.
ബിഹാർ കതിഹാർ മർഘിയ സ്വദേശികളായ മുഹമ്മദ് ജമീർ (38), മെഹബൂബ് (35), നയീം (30), ആലം (30)എന്നിവർക്കാണു പരുക്ക്. ഇവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നഗരസഭ പദ്ധതിയിൽ തലഞ്ഞിപ്പാടത്തെ ഓട
വീതി കൂട്ടി വികസിപ്പിക്കുന്നതിനു യന്ത്രം ഉപയോഗിച്ച് പഴയ കോൺക്രീറ്റ് ഭാഗം പൊട്ടിക്കുന്നതിനിടെയാണ് അത്യാഹിതം. സമീപത്തെ മാളിയേക്കൽ ഫസലു റഹ്മാന്റെ നിർമാണം നടക്കുന്ന വീടിന്റെ ചുറ്റുമതിലാണു തൊഴിലാളികളുടെ ദേഹത്തേക്കു വീണത്.
സാമൂഹിക പ്രവർത്തകരായ കൊടപ്പനക്കൽ നാസർ, മഹ്സൂം മണ്ണിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ നാട്ടുകാർ കല്ലുകൾക്ക് ഇടയിൽപെട്ട തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
അപകടസമയം 6 തൊഴിലാളികളുണ്ടായിരുന്നു. 2 പേർ ഓടി മാറിയതിനാൽ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. മതിൽ ഇടിഞ്ഞ വീട് അപകടാവസ്ഥയിലാണ്.
ഇവിടെ കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ട്. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, എസ്ഐ പി.ലതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും മീഞ്ചന്തയിൽ നിന്ന് അസി.സ്റ്റേഷൻ ഓഫിസർമാരായ ഇ.ശിഹാബുദ്ദീൻ, എൻ.ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും എത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

