നാദാപുരം∙ കുടുംബത്തിന്റെ വേരുകൾ അറ്റുപോകാതിരിക്കാൻ ശ്രീലങ്കയിൽ നിന്ന് മൂന്നാം തവണ ജാതിയേരിയിലെ ആവുക്കൽ കുടുംബത്തിലെത്തിയത് സ്ത്രീകളും കുട്ടികളും അടക്കം 15 പേർ. കൊളംബോയിൽ നിന്ന് ചെന്നൈ വഴി എത്തിയ 15 അംഗ സംഘത്തിന് 15 ദിവസമാണ് ഇന്ത്യയിൽ തങ്ങാനുള്ള വീസ. ജാതിയേരിയിലെ മഹല്ല് പ്രസിഡന്റും അജ്മാനിലെ വ്യാപാരിയുമായ വട്ടക്കണ്ടി സൂപ്പി ഹാജിയുടെ പിതാവ് അമ്മദ് ഹാജിയുടെയും ഖത്തറിലെ വ്യാപാരി ആവുക്കൽ മഹമൂദിന്റെയും കുടുംബ പരമ്പരയിൽ പെട്ട
ബലാങ്കോട് രത്നപുര സ്വദേശി ഇബ്രാഹീം(68),
ഭാര്യ സൈത്തൂൻ ബീവി(65), ഇബ്രാഹിമിന്റെ സഹോദരി ആമിന(65), ഭർത്താവ് മുഹമ്മദ് നിസാം(70), ഇവരുടെ മകൻ ഇർഷാദ് (43), ഇബ്രാഹിമിന്റെ മറ്റൊരു സഹോദരി സുലൈഹ(63), ഭർത്താവ് ദറൂഖ്(73), മകൻ ഇഫാം(28), ഭാര്യ ഹംന(21), ഇബ്രാഹിമിന്റെ മറ്റൊരു സഹോദരി ഫാത്തിമ (60), ഭർത്താവ് അസാം(66), ഇവരുടെ മകൻ അസ്ലം(37), ഭാര്യ ഹംറ (30), ഇവരുടെ മകൻ മഹദി(10), ഇബ്രാഹിമിന്റെ മറ്റൊരു സഹോദരി അലീമ (58) എന്നിവരാണ് ജാതിയേരിയിലെത്തിയ ശ്രീലങ്കൻ കുടുംബാംഗങ്ങൾ.
ആമിനയും മുഹമ്മദ് നിസാമും ആമിനയുടെ സഹോദരി ഭർത്താവ് മുഹമ്മദ് സറൂഫും 1995ൽ ജാതിയേരിയിലെത്തി കുടുംബാംഗങ്ങൾക്ക് ഒപ്പം രണ്ടാഴ്ച കഴിഞ്ഞിരുന്നു. 70കൊല്ലം മുൻപാണ് ആവുക്കൽ അബ്ദുല്ല ശ്രീലങ്കയിലേക്ക് കപ്പൽ കയറിയതും അവിടെ കച്ചവടം തുടങ്ങിയതും ശ്രീലങ്കക്കാരി ആയിഷയെ വിവാഹം ചെയ്തതും. 17ന് ഈ 15 അംഗ സംഘത്തെ കൂടി പങ്കെടുപ്പിച്ചുള്ള വിപുലമായ കുടുംബ സംഗമവും ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തിൽ പിഴ
ശ്രീലങ്കയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ സംഘത്തെ കസ്റ്റംസുകാർ ഏറെ നേരം തടഞ്ഞുവച്ചുവെന്ന് സംഘാംഗങ്ങൾ ആരോപിച്ചു.
ആഭരണങ്ങൾക്കും ഉപയോഗിക്കുന്ന ഫോണുകൾക്കും മറ്റും ചേർത്ത് 5 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നായിരുന്നു ആവശ്യം. ഇത്രയും പണം ഇല്ലെന്നും കുടുംബത്തെ കാണാനുള്ള യാത്രയാണെന്നും പറഞ്ഞെങ്കിലും പുറത്തേക്ക് ഇറങ്ങാൻ അനുവദിച്ചില്ല.
ഒടുവിൽ 45,000രൂപ പിഴ അടച്ചാണ് പുറത്തിറങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]