വടകര∙ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ട്രോളിങ് ബോട്ടുകൾ കേരള തീരത്ത് ഇരട്ട വല ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം ആഴക്കടലിൽ മത്സ്യക്കൂട്ടങ്ങൾ ചത്തൊടുങ്ങാൻ കാരണമാകുന്നതായി പരാതി.
ഗോവ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളാണ് ഇരട്ട വലകൾ ഉപയോഗിച്ച് രാത്രിയും പകലും അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്നത്.
ഇരട്ട വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചതാണ്.
ആഴക്കടലിലെ ഈ നിയമ ലംഘനത്തിന് എതിരെ നടപടി ഇല്ലാത്തതു മത്സ്യത്തൊഴിലാളികളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
2 ബോട്ടുകൾ നിശ്ചിത അകലത്തിൽ നിർത്തി 2 വലകൾ ചേർത്തുകെട്ടി നിശ്ചിത ദൂരത്തിൽ നടത്തുന്ന മത്സ്യബന്ധനം ചെറുതും വലുതുമായ എല്ലാ മത്സ്യക്കൂട്ടങ്ങളെയും കോരിയെടുക്കുകയാണ് ചെയ്യുക. ആഴക്കടലിലെ മത്സ്യങ്ങളുടെ മുട്ടകൾ വരെ നശിക്കാൻ ഇതു കാരണമാകുന്നു.
ചെമ്മീൻ, അയക്കൂറ, ആവോലി തുടങ്ങി വലിയ വില ലഭിക്കുന്ന മത്സ്യങ്ങൾ മാത്രം ശേഖരിച്ച് ബാക്കിയുള്ളവ കടലിൽ വലിച്ചെറിയുകയാണ് ചെയ്യുക. അപ്പോഴേക്കും മിക്കവയും വലയിൽ കുടുങ്ങി ചത്തിട്ടുണ്ടാകും.
ചത്ത മത്സ്യങ്ങൾ വെള്ളത്തിനു മുകളിൽ പൊന്തിക്കിടക്കുന്നതിനാൽ ഉപരിതലത്തിലൂടെയുള്ള മത്സ്യക്കൂട്ടങ്ങളുടെ വരവ് നിലച്ച് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം ലഭിക്കാത്ത അവസ്ഥയാണ്.
പ്രജനനം കഴിഞ്ഞ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആഴക്കടലിൽ നിന്ന് തീരക്കടലിലേക്ക് വരുന്ന മത്സ്യക്കൂട്ടങ്ങളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. എന്നാൽ അശാസ്ത്രീയ മത്സ്യബന്ധനം വഴി മത്സ്യക്കൂട്ടങ്ങൾ തീരങ്ങളിലേക്ക് വരുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]