
കോഴിക്കോട് ∙ സർവകലാശാലകളിൽ ഓഗസ്റ്റ് 14 നു വിഭജന ഭീതിയുടെ ഓർമദിനമായി ആചരിക്കാനുള്ള ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഉത്തരവിനെതിരെ ഡിവൈഎഫ്ഐ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കിഡ്സൺ കോർണർ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം മാനാഞ്ചിറയ്ക്ക് സമീപം സമാപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ഉത്തരവിന്റെ കോപ്പി പ്രവർത്തകർ കത്തിച്ചു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം കെ.എം.നിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ഷെഫീഖ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ആർ.ഷാജി, അക്ഷയ് പ്രമോദ്, സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ, ജില്ലാ ജോയിന്റ് സെക്രട്ടറി അതുൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]