കോഴിക്കോട് ∙ മലയാളിയുടെ സമ്പത്തിനോടുള്ള ആർത്തിക്കും പ്രകൃതി വിഭവങ്ങളുടെ ധൂർത്തിനും കനത്ത വില നൽകേണ്ടി വരുമെന്നും ഇത് തുടർന്നാൽ ഭൂമിയുടെ നാശത്തിന് ആക്കം കൂട്ടുമെന്നും ലീഗ് ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ (എൽഇപി) സംസ്ഥാന കമ്മിറ്റി. മനുഷ്യന്റെ ഒടുങ്ങാത്ത ലാഭക്കൊതിയുടെ ഭാഗമാണ് പത്തനംതിട്ടയിലുണ്ടായ ക്വാറി അപകടം.
ലൈസൻസില്ലാതെയും വ്യാജ ലൈസൻസ് ഉപയോഗിച്ചുമാണ് സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളും പ്രവർത്തിച്ചുവരുന്നത്. അതിന് സൗകര്യപ്രദമായ നിലപാട് ചില ഉദ്യോഗസ്ഥരും സ്വീകരിക്കുന്നുണ്ട് എന്നാണ് അറിയുന്നതെന്ന് കമ്മിറ്റി വിലയിരുത്തി.
വ്യവസായത്തിന്റെ പേരിലായാലും വികസനത്തിന്റെ പേരിലായാലും ഒരു പദ്ധതി നടപ്പാക്കുമ്പോൾ പരിസ്ഥിതിയെ പരിഗണിക്കുന്നതേയില്ല.
യാതൊരു പഠനവും നടത്തുന്നില്ല. അതിന്റെ ഫലം അത്യധികം ഭയാനകമാണ്.
ഇക്കാര്യത്തിൽ സർക്കാറിന്റെ സത്വര ശ്രദ്ധയുണ്ടാകണമെന്നും നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൽഇപി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എൻ.എ.
ഖാദർ അധ്യക്ഷത വഹിച്ചു. സലിം കുരുവമ്പലം സ്വാഗതവും ഫൈസൽ കന്നാംപറമ്പിൽ നന്ദിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]