
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 11.30 മുതൽ 3 വരെ കോവൂർ പരിധിയിൽ ചേവായൂർ, കോവൂർ, കോവൂർ ക്ഷേത്രം, ബാലൻ കെ.നായർ റോഡ്, ഗുഡ് എർത്ത് ഫ്ലാറ്റ്, ഗോൾഡൻ എൻക്ലേവ് ഫ്ലാറ്റ് എന്നിവിടങ്ങളിൽ.
അനുമോദനച്ചടങ്ങ് നടത്തി
നടുവണ്ണൂർ∙ സോക്കർ സ്കൂൾ കേരള അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു.
അത്ലറ്റിക് കോച്ച് ടോമി ചെറിയാൻ ശാരീരിക ക്ഷമത ക്ലാസ് എടുത്തു.
ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കെ.സജേഷ് കുമാർ, വൈസ് പ്രസിഡന്റ് കെ.ഹൈദ്രോസ്, വാർഡ് മെംബർ ഇ.അരവിന്ദാക്ഷൻ, സ്കൂൾ മാനേജർ വി.പി.ഗോവിന്ദൻകുട്ടി, പ്രധാനാധ്യാപിക ടി.ബീന, എ.കെ.രാധാകൃഷ്ണൻ, കെ.വി.മിനി, ആര്യ അരവിന്ദ്, കെ.സജീവൻ എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് പ്രതിഷേധിച്ചു
പേരാമ്പ്ര∙ പഴയ മാർക്കറ്റും പരിസരവും ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും അധികൃതർ പരിഹാരം കാണാത്തത് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി. ജില്ലാ പ്രസിഡന്റ് പി.എം.ജോർജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സുരേഷ് വാളൂർ അധ്യക്ഷത വഹിച്ചു. രാജീവ് തോമസ്, വിജയൻ ചാത്തോത്ത്, ടി.പി.ചന്ദ്രൻ, മനോജ് കുമാർ പിങ്കി, ഹമീദ് ആയിലാണ്ടി, കെ.കെ.മണി തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് പ്രതിഷേധിച്ചു
കൂത്താളി∙ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വാർഡുകൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അശാസ്ത്രീയമായി വാർഡുകൾ വെട്ടി മുറിച്ച നടപടിയിൽ കൂത്താളി പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് മഹാത്മാ കുടുംബ സംഗമം പ്രതിഷേധിച്ചു. കെപിസിസി മെംബർ സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റീത്ത ബെൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജൻ കെ.പുതിയേടത്ത് പ്രഭാഷണം നടത്തി. ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി പി.സി.രാധാകൃഷ്ണൻ, മോഹൻദാസ് ഓണിയിൽ, മഹിമ രാഘവൻ നായർ, പി.കെ.ശ്രീധരൻ, ഐശ്വര്യ നാരായണൻ, കെ.വി.രാഗിത, പി.കെ.നൗജിത്ത്, വി.കെ.ബാലൻ എന്നിവർ പ്രസംഗിച്ചു.
പുസ്തക ചർച്ച നടത്തി
കൊയിലാണ്ടി∙ കൻമന ശ്രീധരൻ എഴുതിയ കാവൽക്കാരനെ ആരുകാക്കും എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സാംസ ഗ്രന്ഥാലയം കുറുവങ്ങാട് ചർച്ച സംഘടിപ്പിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. മധു കിഴക്കയിൽ പുസ്തകാവതരണം നടത്തി.
കെ.ദാമോദരൻ ചർച്ചയ്ക്ക് നേതൃത്വം നൽകി.
ഡികെടിഎഫ് കൺവൻഷൻ
കായണ്ണ∙ ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീധരൻ മെനാച്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശിധരൻ മങ്ങര അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് പ്രഭാഷണം നടത്തി.
ജയ മോഹൻരാജ്, പി.ദിനകരൻ നായർ, സി.എച്ച്.ബാലൻ, സി.രാജൻ, കെ.കെ.ചന്ദ്രൻ, പി.പി.രാജൻ, പി.പി.ചന്ദ്രൻ, ഉന്തുമ്മൽ നാരായണൻ, എം.വി.ശശീന്ദ്രൻ, കെ.അശോകൻ, പി.സി.മോഹനൻ, ബാബു ചേത്തക്കോട്ട് എന്നിവർ പ്രസംഗിച്ചു.
അധ്യാപക ഒഴിവ്
വടകര∙ മോഡൽ പോളിടെക്നിക് കോളജിൽ ഇംഗ്ലിഷ് ലക്ചറർ കൂടിക്കാഴ്ച 21ന് 10 നും ട്രേഡ്സ്മാൻ ഇലക്ട്രോണിക്സ് നിയമനത്തിന് കൂടിക്കാഴ്ച 17 ന് 10 നും നടക്കും. തൊട്ടിൽപാലം∙ കാവിലുംപാറ ഗവ.
ഹൈസ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ അധ്യാപക കൂടിക്കാഴ്ച 14നു 10ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]