
കോഴിക്കോട്∙ കടലിലും തീരത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശ വികസനവും ലക്ഷ്യമിട്ട് നടപ്പാക്കിയ ‘ശുചിത്വസാഗരം സുന്ദര തീരം’ പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി ജില്ല. കഴിഞ്ഞ ദിവസമാണ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തിയത്.
കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വവും മനോഹരവുമാക്കിയതിനുള്ള പുരസ്കാരമാണ് കോഴിക്കോടിനു ലഭിച്ചത്.
ജില്ലയിൽ അഴിയൂർ പഞ്ചായത്തിലെ എരിക്കൽ ബീച്ച് മുതൽ കടലുണ്ടി പഞ്ചായത്തിലെ വാക്കടവ് കോർണിഷ് മസ്ജിദ് വരെ ഓരോ കിലോമീറ്റർ ഇടവിട്ട് 72 ആക്ഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സേവകർ എന്നിവരാണ് പ്രധാനമായും പങ്കാളികളായത്.
മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം, യുവജനകാര്യം, വിനോദ സഞ്ചാരം തുടങ്ങിയ വകുപ്പുകളുമാണ് പദ്ധതിയിൽ സഹകരിച്ചത്.
കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ, ആരോഗ്യ വിഭാഗം, ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, കോസ്റ്റൽ പൊലീസ്, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരും ഭാഗമായി. എൻഎസ്എസ് വോളന്റിയർമാർ, ടിഡിഎഫ്, ഹരിത കർമസേന തുടങ്ങിയവരും പങ്കെടുത്തു.
3000 ത്തിലധികം പേരാണ് ഇതിനായി ഒരുമിച്ചത്.
ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി 25,023 കിലോ മാലിന്യമാണ് തീരദേശത്തു നിന്നു ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകിയത്. മൂന്നാം ഘട്ടത്തിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണവും സംഘടിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]