
വടകര∙ തെരുവുനായ്ക്കൾ മനുഷ്യർക്കു ഭീഷണിയായി വിഹരിക്കുന്ന കാലത്ത് ഒരു തെരുവുനായയുടെ മരണത്തിൽ നൊമ്പരം പങ്കു വച്ച് നാട്. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ കുറിഞ്ഞാലിയോട് പ്രദേശത്താണ് നാട്ടുകാർക്ക് അരുമയായ നെയ്മർ എന്ന തെരുവുനായയുടെ മരണം വേദനയായത്.
എങ്ങു നിന്നോ വന്ന നായ സ്നേഹം കൊണ്ടും പെരുമാറ്റം കൊണ്ടും പ്രദേശത്തുകാരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു.
നെയ്മർ എന്ന് ആരോ പേരു വയ്ക്കുകയും ചെയ്തു. പ്രദേശത്തെ കാവൽക്കാരനും ഓമനയുമായി മാറിയ നെയ്മറിനെ കഴിഞ്ഞ ദിവസം ഒരു കൂട്ടം തെരുവുനായ്ക്കൾ കടിച്ചു കീറുകയായിരുന്നു.നായയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും പോസ്റ്ററുകൾ ഉണ്ടാക്കി പങ്കുവച്ചുമാണു നാട്ടുകാർ ദു:ഖം പ്രകടിപ്പിച്ചത്. കുട്ടികളോടൊപ്പം കളിക്കാനും പന്ത് തട്ടാനും നെയ്മർ പരിശീലിച്ചിരുന്നു.
രാത്രി വൈകി വീട്ടിലേക്ക് പോകുന്നവർക്ക് കാവലായി പലപ്പോഴും ഒപ്പം നടന്നു. ഒരിക്കിൽ ഒരു കുട്ടിയെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രക്ഷപ്പെടുത്തുക വരെ ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]