20.311 ഗ്രാം മെത്താഫിറ്റമിനുമായി എളേറ്റിൽ വട്ടോളി സ്വദേശി എക്സൈസ് പിടിയിൽ
കോഴിക്കോട് ∙ 20.311 ഗ്രാം മെത്താഫിറ്റമിനുമായി എളേറ്റിൽ വട്ടോളി സ്വദേശി എക്സൈസ് പിടിയിൽ. എളേറ്റിൽ വട്ടോളി കുയ്യിൽപീടികയിൽ വച്ചാണ് പാറച്ചാലിൽ മുഹമ്മദ് ഷാഫി (36) നെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ.
ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും എത്തിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ ലഹരി വില്പന നടത്തിയിരുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഗിരീഷ്, സിഇഒ പി.ജെ.
മനോജ്, ലത മോൾ, ഡ്രൈവർ ഒ.ടി. പ്രജീഷ് കുമാർ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]