
കോഴിക്കോട് ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗ്രാമ വണ്ടി ഇന്ന് ഓടിത്തുടങ്ങും: നാദാപുരം∙ കെഎസ്ആർടിസിയുടെ ഗ്രാമ വണ്ടി ഇന്ന് ഓടിത്തുടങ്ങും. രാവിലെ 10.30ന് ഇ.കെ.വിജയൻ എംഎഎൽഎ ഉദ്ഘാടനം ചെയ്യും. തൊട്ടിൽപാലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് എത്തുന്ന ബസ് കുളങ്ങരത്തു നിന്നു നരിക്കാട്ടേരി, ജ്വാല ലൈബ്രറി, ഒൻപതുകണ്ടം, തണ്ണീർപന്തൽ, കുമ്മങ്കോട് വഴി നാദാപുരം ബസ് സ്റ്റാൻഡിലെത്തും. നാദാപുരത്തു നിന്ന് തെരുവൻപറമ്പ്, പെരുവങ്കര, ചിയ്യൂർ, ഇയ്യങ്കോട്, ആവോലം എന്നിവിടങ്ങളിലേക്കും ബസ് ഓടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അറിയിച്ചു.
ഉപവാസ സമരം 20ന്
പേരാമ്പ്ര ∙ മരുതേരിക്കുന്ന് ശുദ്ധജല പദ്ധതി പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാൻ പേരാമ്പ്ര പഞ്ചായത്ത് 10–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. 20ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫിസിന് മുൻപിൽ ഉപവാസ സമരം നടത്തും. ഡിസിസി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പൊയിൽ ശശിധരൻ അധ്യക്ഷത വഹിച്ചു. രമേഷ് മഠത്തിൽ, വമ്പൻ വിജയൻ, രേഷ്മ പൊയിൽ, സലാം നമ്പിത്തൂർ, പി.കെ.അസൈനാർ, മുച്ചിലോട്ട് മൊയ്തു, പി.എം.രമേശൻ, എം.കെ.ഗീത, രമേശൻ താമരശ്ശേരി എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
മേപ്പയൂർ∙ സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി മേപ്പയൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15. 16നും 17നും അഭിമുഖം നടത്തും. 19ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 15 മുതൽ 23 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനം, കോഴ്സ് ഫീ എന്നിവ സൗജന്യമാണ്. ഓരോ കോഴ്സിനും 25 വിദ്യാർഥികൾക്കാണ് പ്രവേശനം. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് ക്ലാസ്.
അധ്യാപക ഒഴിവ്
മുക്കം∙ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ജൂനിയർ ഇക്കണോമിക്സ്, ജൂനിയർ മാത്സ്, ജൂനിയർ ബോട്ടണി വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച 15ന് രാവിലെ 10ന് ഇഎംഇഎ ആർട്സ് ആൻഡ് സയൻസ് കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ. 95446 32306
രാപകൽ സമരയാത്ര നാളെ കൊടുവള്ളിയിൽ
കൊടുവള്ളി∙ സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തിവരുന്ന ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്ര നാളെ രാവിലെ11ന് കൊടുവള്ളിയിൽ എത്തും. ജാഥയ്ക്കുസ്വീകരണം നൽകുന്നതിനായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗം നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കെഎഎച്ച്ഡബ്ല്യുഎ ജില്ലാ പ്രസിഡന്റ് സി.സി.മിനി അധ്യക്ഷത വഹിച്ചു. വി.സി.നൂർജഹാൻ, വി.സിയാലി ഹാജി, കെ.ശിവദാസൻ, റംല ഇസ്മായിൽ, എ.സജീന, സി.കെ.ജലീൽ, എൻ.കെ.അനിൽകുമാർ, ശരീഫ കണ്ണാടിപൊയിൽ, കെ.പി.ശാന്തമ്മ, ഹസീന നൗഷാദ്, ഹഫ്സത്ത് ബഷീർ, ഹസീന നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
ഭിന്നശേഷി സംഗമം ഇന്ന്
മുക്കം∙ ഗ്രെയ്സ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം ഒപ്പത്തിനൊപ്പം ഇന്ന് 9.30ന് ഓർഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിൽ നടത്തും. കിടപ്പിലായ രോഗികളുടെ കൂടെ ഒരു ദിവസം ആടിയും പാടിയും ചെലവഴിക്കുന്നതിനാണ് സംഗമം നടത്തുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് സംഗമം. രാവിലെ 10ന് കാഞ്ചന കൊറ്റങ്ങൽ ഉദ്ഘാടനം ചെയ്യും. കെ.ആർ.മുക്കത്തിന്റെ മാജിക് ഷോയും അരങ്ങേറും.
വ്യാപാരഭവനിൽ ലിഫ്റ്റ് ഉദ്ഘാടനം ഇന്ന്
താമരശ്ശേരി∙ വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് ഓഫിസായ വ്യാപാര ഭവനിൽ നിർമിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനവും മുതിർന്ന വ്യാപാരികളെ ആദരിക്കലും ഇന്ന്. വൈകിട്ട് 3.30 ന് സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പരിപാടി ഉദ്ഘാടനം ചെയ്യും. താമരശ്ശേരി ടൗണിന്റെ ഹൃദയ ഭാഗത്ത് കാൽ നൂറ്റാണ്ട് മുൻപ് നിർമിച്ച 4 നില വ്യാപാര ഭവൻ സമുച്ചയത്തിലാണ് ലിഫ്റ്റ് സൗകര്യം ഒരുക്കിയത്.