കടലുണ്ടി∙ ചാലിയം ഓഷ്യാനസ് ബീച്ചിൽ മാലിന്യം അടിഞ്ഞുകൂടി. ചാലിയാറിൽ ഒഴുകിയെത്തിയ പഴയ പ്ലാസ്റ്റിക് ചെരിപ്പുകൾ, കവറുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളാണ് ബീച്ചിൽ പരന്നു കിടക്കുന്നത്.
മുല്ലമേൽ തീരപ്രദേശത്ത് ഇവ വ്യാപിച്ചു. നവീകരിച്ച ബീച്ചിൽ ഉല്ലാസത്തിന് എത്തുന്നവർക്കു ഇതു പ്രയാസമായി.
കഴിഞ്ഞ ദിവസമുണ്ടായ വേലിയേറ്റത്തിലാണു അജൈവ മാലിന്യം കടലോരത്ത് അടിഞ്ഞത്.
ടൂറിസം വകുപ്പ് പദ്ധതിയിൽ കോടികൾ മുടക്കി നവീകരിച്ച ബീച്ചിൽ ദിവസവും ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്. സഞ്ചാരികൾ വലിച്ചെറിയുന്ന പാനീയങ്ങളുടെ കുപ്പികളും തീരത്ത് വ്യാപിക്കുന്നുണ്ട്.
എന്നാൽ ഇവിടെ മാലിന്യ സംസ്കരണത്തിന് മതിയായ സംവിധാനങ്ങൾ ഇല്ല. മാലിന്യം നീക്കാനും ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

