കോഴിക്കോട് ∙ രാത്രി 9.20 ന് ലഭിച്ച കണക്കുകൾ പ്രകാരം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ രേഖപ്പെടുത്തിയത് 77.24 ശതമാനം പോളിങ്. 20,72,137 പേരാണ് വോട്ട് ചെയ്തത്.
ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 26,82,682 ആണ്. ജില്ലയിലാകെയുള്ള 12,66,375 പുരുഷ വോട്ടർമാരിൽ 9,52,063 പേരും (75.18%) 14,16,275 സ്ത്രീ വോട്ടർമാരിൽ 11,20,065 പേരും (79.09%) 32 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 9 പേരും (28.12%) വോട്ട് രേഖപ്പെടുത്തി.
കോർപ്പറേഷനിൽ 69.55% പോളിങ്ങാണ് രേഖപ്പെടുത്തിയത്.
4,75,739 പേരിൽ 3,30,891 പേരാണ് വോട്ട് ചെയ്തത്. 2,24,161 പുരുഷന്മാരിൽ 1,57,974(70.47%) പേരും 2,51,571 സ്ത്രീകളിൽ 1,72,915(68.73%) പേരും 7 ട്രാൻസ്ജെൻഡേഴ്സിൽ 02പേരും(28.57%) വോട്ട് രേഖപ്പെടുത്തി. മുനിസിപ്പാലിറ്റിയിൽ രാമനാട്ടുകര നഗരസഭയിലാണ് കൂടുതൽ പോളിങ് – 81.39 ശതമാനം.
പയ്യോളി മുനിസിപ്പാലിയിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത് – 76.53 ശതമാനം.
മുനിസിപ്പാലിറ്റി ( ആകെ വോട്ടർമാർ , വോട്ട് ചെയ്തവർ, പോളിങ് ശതമാനം)
കൊയിലാണ്ടി – 61997, 48231, 77.8%
വടകര – 62252, 48104, 77.27%
പയ്യോളി- 43761, 33490, 76.53%
രാമനാട്ടുകര- 30545, 24861, 81.39%
ഫറോക്ക്- 46309, 35694, 77.08%
കൊടുവള്ളി- 45450, 35048, 77.11 %
മുക്കം- 35842, 28419, 79.29%
ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പേരാമ്പ്ര ബ്ലോക്കിലാണ്. 81.46 ശതമാനം.
1,47,830 വോട്ടർമാരിൽ 1,20,424 പേർ വോട്ട് ചെയ്തു. തൂണേരി ബ്ലോക്കിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്.
76.35 ശതമാനം. 1,72,949 വോട്ടർമാരിൽ 1,32,044 പേർ വോട്ട് ചെയ്തു.
ബ്ലോക്കുകൾ ( ആകെ വോട്ടർമാർ, വോട്ട് ചെയ്തവർ, പോളിങ് ശതമാനം)
വടകര – 116399, 89979, 77.3%
തൂണേരി – 172949, 132044, 76.35%
കുന്നുമ്മൽ -141770, 111078, 78.35 %
തോടന്നൂർ – 126835, 100041, 78.87%
മേലടി – 76032, 59224, 77.89%
പേരാമ്പ്ര -147830, 120424, 81.46%
ബാലുശ്ശേരി – 196987, 156751, 79.57%
പന്തലായനി – 128127, 100419, 78.37%
ചേളന്നൂർ -166938, 135743, 81.31%
കൊടുവള്ളി – 239966, 185260, 77.2%
കുന്ദമംഗലം – 273610, 221942, 81.12%
കോഴിക്കോട് – 93344, 74090, 79.37%
ജില്ലയിൽ ആകെ 3,097 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. 91 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 3,002 പുരുഷന്മാർ, 3,326 സ്ത്രീകളും ഉൾപ്പെടെ ആകെ 6,328 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിച്ചത്.
ജില്ലാ പഞ്ചായത്ത് 79.06 ശതമാനം പോളിങ്(ഡിവിഷൻ – ശതമാനം)
01- അഴിയൂര്‍ – 76.66
02- എടച്ചേരി- 79.27
03- നാദാപുരം- 73.25
04- കായക്കൊടി- 78.32
05- മൊകേരി- 78.83
06- പേരാമ്പ്ര- 81.87
07- മേപ്പയ്യൂര്‍- 81.11
08- ഉള്ള്യേരി- 79.94
09- പനങ്ങാട്- 79.52
10- പുതുപ്പാടി- 76.75
11- താമരശ്ശേരി- 77.18
12- കോടഞ്ചേരി- 74.37
13- കാരശ്ശേരി- 80.97
14- ഓമശ്ശേരി- 79.42
15- ചാത്തമംഗലം- 81.57
16- പന്തീരങ്കാവ്- 81.51
17- കടലുണ്ടി- 78.92
18- കുന്ദമംഗലം- 80.3
19- കക്കോടി- 81.14
20- ചേളന്നൂര്‍- 80.47
21- നരിക്കുനി- 79.22
22- ബാലുശ്ശേരി- 80.21
23- കാക്കൂര്‍- 81.42
24- അത്തോളി- 78.87
25- അരിക്കുളം- 79.65
26- പയ്യോളി അങ്ങാടി- 75.65
27- മണിയൂര്‍- 80.31
28- ചോറോട്- 77.67
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

