കോഴിക്കോട് ∙ കണ്ണൂരിൽ നിന്നെത്തുന്ന ലോഡിങ് വണ്ടി കാത്ത് രാത്രി അരയിടത്തുപാലത്തിനടിയിൽ വിശ്രമിക്കവേ സ്വകാര്യകാറിലെത്തിയ പൊലീസ് സംഘം മർദ്ദിച്ചെന്ന ലോഡിങ് തൊഴിലാളിയുടെ പരാതി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
പെരുവയൽ സ്വദേശി മുസ്തഫ സമർപ്പിച്ച പരാതിയിലാണ് നടപടി. ഡിസംബർ അഞ്ചിനു രാത്രിയാണ് സംഭവമുണ്ടായത്. തന്റെ കണ്ണിലും മുഖത്തും ശക്തിയായി ഇടിച്ചു. വയറിലും പുറത്തും ചവിട്ടി. തുടർന്ന് പേരാമ്പ്ര സ്റ്റേഷനിലെത്തിയ ശേഷം തന്റെ ഫോൺ ബലമായി വാങ്ങി വച്ചു. സുഹൃത്തുക്കളെയോ വീട്ടുകാരെയോ വിളിക്കാൻ അനുവദിച്ചില്ല. രണ്ടു കണ്ണിലും പെപ്പർസ്പ്രേ അടിച്ച ശേഷം വൈകിട്ടോടെ വിട്ടയച്ചു. യാതൊരു കാരണവുമില്ലാതെയാണ് പൊലീസുകാർ മർദ്ദിച്ചതെന്നും പരാതിയിൽ പറയുന്നു.
ജനുവരിയിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

