ഓവർസീയർ ഒഴിവ്: കൂടിക്കാഴ്ച 15ന്
എകരൂൽ ∙ ഉണ്ണികുളം പഞ്ചായത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നു. കൂടിക്കാഴ്ച 15ന് രാവിലെ 10ന്.
കൂടിക്കാഴ്ച 14ന്
പയ്യോളി∙ തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സുവോളജി ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച 14ന് രാവിലെ 10.30ന്.
കൂടിക്കാഴ്ച 15ന്
എകരൂൽ ∙ ഉണ്ണികുളം പഞ്ചായത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നു.
കൂടിക്കാഴ്ച 15ന് രാവിലെ 10ന്. വടകര∙ അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയുടെ ഭാഗമായി അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
15ന് ഉച്ചയ്ക്ക് 2 നും 2.30 നും കൂടിക്കാഴ്ച.
കൂടിക്കാഴ്ച 22ന്
വടകര∙ തിരുവള്ളൂർ സിഎച്ച്സിയിലെ കമ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെന്റ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, സ്പീച്ച് തെറപ്പി, ഫിസിയോ തെറപ്പി, സ്പെഷൽ എജ്യുക്കേഷൻ തസ്തികയിൽ നിയമനത്തിന് കൂടിക്കാഴ്ച 22ന് 10 ന് സിഎച്ച്സിയിൽ.
അഭിമുഖം ഇന്ന്
നാദാപുരം∙ പാറക്കടവ് ഗവ.എംയുപി സ്കൂളിൽ യുപി അറബിക് അധ്യാപക അഭിമുഖം ഇന്ന് 10ന് സ്കൂളിൽ.
അക്വാറ്റിക് ടീം തിരഞ്ഞെടുപ്പ് നാളെ
കോഴിക്കോട്∙ സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ മാസ്റ്റേഴ്സ് അക്വാറ്റിക് ടീം തിരഞ്ഞെടുപ്പ് നാളെ വൈകിട്ട് നാലിന് നടക്കാവ് സ്പോർട്സ് കൗൺസിൽ നീന്തൽക്കുളത്തിൽ. 9447884220
ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളി നാളെ
ഫറോക്ക്∙ ഐപിഎൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഫറോക്ക് ചാലിയാറിൽ സംഘടിപ്പിക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വള്ളംകളി നാളെ നടക്കും.
ഫറോക്ക് പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലെ 800 മീറ്ററിൽ നടത്തുന്ന ജല മേളയിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള 14 ചുരുളൻ വള്ളങ്ങൾ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് 2.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.
പാലിയേറ്റീവ് ദിനാചരണം ഇന്ന്
ചക്കിട്ടപാറ ∙ കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പേരാമ്പ്ര മേഖല, ചക്കിട്ടപാറ ശാന്തി പാലിയേറ്റീവുമായി സഹകരിച്ച് ഇന്ന് രാവിലെ 9.30 ന് പാലിയേറ്റീവ് ദിനാചരണം, റാലി, പഠന ക്ലാസ് എന്നിവ ചക്കിട്ടപാറയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്യും.
കായികമേള ഇന്നാരംഭിക്കും
ബാലുശ്ശേരി ∙ ഉപജില്ലാ കായികമേള ഇന്ന് കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ തുടങ്ങും.
രാവിലെ 9ന് കെ.എം.സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്യും. രണ്ടായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ കെ.കെ.മൻസൂറും പി.ജബലത്തും പറഞ്ഞു. 13ന് സമാപിക്കും.
എം ഫോർമാരി റജിസ്ട്രേഷൻ ഡ്രൈവ് ഫറോക്കിൽ ഇന്ന്; യോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താൻ 15 ലക്ഷത്തിലേറെ പ്രൊഫൈലുകൾ
എല്ലാ വിഭാഗങ്ങളിലുമുള്ള യുവതീ യുവാക്കൾക്ക് മികച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എംഫോർമാരിയിൽ റജിസ്റ്റർ ചെയ്യാം. ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഫറോക്ക് മലയാള മനോരമ സബ് ഓഫിസിലാണ് ക്യാംപ്.
റജിസ്റ്റർ ചെയ്യാൻ ഫോട്ടോ, ബയോഡേറ്റ എന്നിവ കൊണ്ടുവരണം. വിവരങ്ങൾക്ക്: 8138900468.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]