കോഴിക്കോട്/ബെംഗളൂരു∙ വ്യാഴാഴ്ച കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്കു പോയ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ബസിന്റെ ഡ്രൈവറും ക്ലീനറും മരിച്ചു. 28 പേർക്കു പരുക്കേറ്റു.
ബസ് ഡ്രൈവർ മാനന്തവാടി എടവക വെസ്റ്റ് പാലമുക്കിലെ പിട്ട് ഹൗസിൽ ഷംസുദ്ദീൻ (36) , നിലമ്പൂരിൽ താമസിക്കുന്ന മലാപ്പറമ്പ് പാറമ്മൽ സ്വദേശി ക്ലീനർ പ്രിയേഷ്(49), എന്നിവരാണു മരിച്ചത്. ബസ് യാത്രക്കാരിയായ വയനാട് സ്വദേശി ഗുരുതരനിലയിൽ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ ലോറിയുടെ ഡ്രൈവർക്കും ഗുരുതര പരുക്കേറ്റു.
കോഴിക്കോടു നിന്നു മാനന്തവാടി കുട്ട വഴി സർവീസ് നടത്തിയ ‘ഡിഎൽടി’ സ്വകാര്യ സ്ലീപ്പർ ബസ് മൈസൂരുവിനു സമീപം ഹുൻസൂരിൽ പുലർച്ചെ മഴയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന സിമന്റ് ലോറിയിൽ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് മരം കടപുഴകി വീണതിനാൽ ഇവിടെ ഒരു വാഹനം കടന്നു പോകാനുള്ള സ്ഥലം മാത്രമാണുണ്ടായിരുന്നത്. ദേശീയപാതയിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗത്ത് റോഡ് അരികൽ ചാക്കിൽ പൂഴി നിറച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു.അപകടത്തിൽ ബസ് പൂർണമായി തകർന്നു.
ഡ്രൈവറും ക്ലീനറും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഷംസുദ്ദീനിന്റെ ഭാര്യ: ഉമൈബ.
മക്കൾ: അമൻ സിയാൻ, അർബ സൈനബ. പ്രിയേഷിന്റെ ഭാര്യ: സീന(കാരന്തൂർ പ്രോവിഡൻസ് കോളജ്). മക്കൾ: ദേവ കീർത്ത്, ദേവ പ്രയാഗ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]