വടകര∙ താലൂക്കിലെ റേഷൻ കടകളിലേക്കുള്ള ചരക്ക് നീക്കം നിലച്ചു. ലോറിയിൽ ചരക്ക് എത്തിക്കാൻ കരാറെടുത്തവർക്ക് 50 ലക്ഷം രൂപ കുടിശികയായതിനെത്തുടർന്നാണിത്.
3 ദിവസമായി ചരക്ക് കൊണ്ടു പോകുന്നില്ല. ഒരാഴ്ച കഴിഞ്ഞാൽ റേഷൻ വിതരണം മുടങ്ങും.
താലൂക്കിലെ 218 റേഷൻ കടകളിലേക്ക് 22 ലോറികളിലാണ് സാധനം കൊണ്ടു പോയിരുന്നത്. 4 മാസം മുൻപ് വാടക കുടശികയാക്കിയപ്പോൾ സമരം നടത്തിയതിനെ തുടർന്ന് 2 മാസത്തെ തുക നൽകി.
ശേഷം തുക നൽകിയിട്ടില്ല. റേഷൻ വിതരണം മുടങ്ങാതിരിക്കാൻ കുടിശിക ഉടൻ തീർക്കണമെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി കെ.പി.ബാബു ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

