കോഴിക്കോട് ∙ 16 വയസ്സുള്ള ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി പാലക്കാട്ട് വീട്ടിൽ സൈനുദ്ദീനെ (43) ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇയാൾ വ്യാഴാഴ്ച പുലർച്ചെ കോഴിക്കോട് ബീച്ചിൽ പരിചയപ്പെട്ട
കാസർകോട് സ്വദേശിയായ ആൺകുട്ടിയെ കാറിൽ കയറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
കുട്ടിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്സിപിഒ പ്രശോഭ്, സിപിഒ ജിനേഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിക്കെതിരെ മലപ്പുറം, കോഴിക്കോട്, തൃശൂർ, വയനാട് എന്നീ ജില്ലകളിലെ വടക്കാഞ്ചേരി, തേഞ്ഞിപ്പാലം, ഫറോക്ക്, പേരാമ്പ്ര, മാനന്തവാടി തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ നിരവധി വീടുകളിൽ അതിക്രമിച്ച് കയറി പണവും സ്വർണ്ണാഭരണങ്ങളും മോഷണം നടത്തിയതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]