താമരശ്ശേരി∙ വെള്ളം കുടിക്കാൻ തോട്ടിൽ ഇറങ്ങി അഴുക്കുചാലിൽ കുടുങ്ങിയ പോത്തിനെ മുക്കം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം അങ്ങാടിയിൽ ഇന്നലെ വൈകിട്ടാണു സംഭവം.
അടിവാരം സ്വദേശി വിളക്കാട്ടുകാവിൽ മുജീബിന്റെ ഒന്നര വയസ്സുള്ള പോത്തിൻകുട്ടിയാണ് അഴുക്കുചാലിൽ കുടുങ്ങിയത്.
തോടുമായി ബന്ധപ്പെട്ട് സ്ലാബിട്ട് മൂടിയ അഴുക്കുചാലിൽ മുപ്പത് മീറ്ററോളം സഞ്ചരിച്ച പോത്തിൻകുട്ടി പുറത്തുകടക്കാനാവാത്ത വിധം അഴുക്കു ചാലിൽ കുടുങ്ങി. വിവരമറിഞ്ഞു മുക്കത്ത് നിന്ന് അഗ്നിരക്ഷാസേന എത്തി അരമണിക്കൂറോളം പണിപ്പെട്ട് റെസ്ക്യൂ ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് മിനി ക്രെയിനിന്റെ സഹായത്തോടെ നാട്ടുകാരുമായി ചേർന്നാണു പുറത്തെടുത്തത്.
സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എസ്.സുമിത്ത്, സേനാംഗങ്ങളായ പി.ടി.അനീഷ്, എൻ.പി.അനീഷ്, കെ.പി.അജീഷ്, പി.നിയാസ്, കെ.പി.നിജാസ്, വി.എം.മിഥുൻ, കെ.പി.രാജൻ, ചുരം സംരക്ഷണ സമിതി അംഗം ലത്തീഫ് അടിവാരം എന്നിവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]