
കോഴിക്കോട് ∙ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിയായ നല്ലൂർ പാലക്കോട്ട് പറമ്പ് ശ്രീമാനസം വീട്ടിൽ അതുലിനെ (27) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശിനിയുമായി സൗഹൃദത്തിലായിരുന്ന പ്രതി യുവതിയുമൊത്തുളള ഫോട്ടോ എടുക്കുകയും അത് ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2023 ഫെബ്രുവരി മുതൽ 2025 ഫെബ്രുവരി വരെ ഗോവിന്ദപുരത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ എത്തിച്ചും കോഴിക്കോടുള്ള വിവിധ ലോഡ്ജുകളിൽ വച്ചും പല തവണ നിർബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.
സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ അരുൺ, ക്രൈം സ്കോഡ് അംഗങ്ങളായ എസ്സിപിഒ റഷീദ്, സിപിഒമാരായ വിഷ് ലാൽ, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]