
ഒളവണ്ണ∙ വികസന പ്രവർത്തനങ്ങളുടെ മികവ് എണ്ണി റാങ്കിങ്ങിൽ എ ഗ്രേഡ് നേടി ഒളവണ്ണ പഞ്ചായത്ത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്.
ജനസംഖ്യാ പെരുപ്പത്തിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് ഒളവണ്ണ. നികുതി പിരിവ് സാമ്പത്തിക ശ്രോതസ്സിലും മുന്നിൽ തന്നെയാണ് പഞ്ചായത്ത്.സംസ്ഥാനത്ത് ആറു പഞ്ചായത്തുകൾക്ക് മാത്രമാണ് സുസ്ഥിര വികസന സൂചികയുടെ ഗ്രേഡ് നേടാൻ കഴിഞ്ഞത്.
ഇതിൽ രണ്ടാം സ്ഥാനം ഒളവണ്ണ പഞ്ചായത്തിനാണ്. അലഗപ്പനഗർ പഞ്ചായത്താണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്.
ജൽ ജീവൻ മിഷൻ പദ്ധതി ഗൃഹ കണക്ഷൻ, സ്ത്രീ സുരക്ഷ, ബാലസുരക്ഷ, ശുചിത്വമിഷൻ എന്നീവയിൽ മികച്ച സേവന മാ ണ് കാഴ്ച്ചവെച്ചത്.
ഇക്കാലമത്രയും സി പി എം നേതൃത്വമാണ് ഭരണത്തിലുള്ളത്.കൂട്ടു ഉത്തരവാദിത്വത്തിലുള്ള പഞ്ചായത്ത് ജീവനക്കാരുടെയും വിജയമാണിതെന്നും നാട്ടുകരുടെ സഹകരണം മുതൽകൂട്ടായതായി പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി പറഞ്ഞു.ഓഗസ്റ്റ് 15 ന് രാജ്യ തലസ്ഥനത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അഥിതിയായി പങ്കെടുത്തു പുരസ്കാരം സ്വീകരിയ്ക്കുമെന്നും പി.ശാരുതി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]