
പന്തീരാങ്കാവ്∙ ബിസിനസിലേയ്ക്ക് തുക ഡെപ്പോസിറ്റ് ചെയ്താൽ ഇരട്ടി തുക ലഭിക്കുമെന്ന് മോഹിപ്പിച്ചു സുഹൃത്തിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 3 പേരേ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസിലേക്ക് കാശ് ഡിപ്പോസിറ്റ് ചെയ്താൽ ഇരട്ടി ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പരിചയക്കാരനെ വിളിച്ചു വരുത്തുകയായിരുന്നു ഒന്നാം പ്രതി കടലുണ്ടി സ്വദേശി തൊണ്ടിക്കോടൻ വസീം.
(38) 35 ലക്ഷം രൂപ പ്രതി വാങ്ങി. നേരത്തേ ചട്ടം കെട്ടിയ പ്രകാരം തന്റെ സുഹൃത്തുക്കളായ രണ്ടു പേരെപൊലീസ് ആണെന്ന് പറഞ്ഞ് സ്ഥലത്ത് എത്തിച്ചു.
ബിസനസ്സ് തുക ഇരട്ടിപ്പിയ്ക്കാൻ കൊടുത്ത 35 ലക്ഷം രൂപയും പ്രതിയെയും കസ്റ്റഡിയിൽ എടുക്കുന്നതായി 2 വ്യാജ പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന നാടകം ലൈവായി അവതരിപ്പിച്ചു. പരാതിയെ തുടർന്നു പൊലീസ് അന്വേഷണം നടത്തി 35 ലക്ഷം രൂപ തട്ടിയെടുത്ത 3 പേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ സൂത്രകാരൻ പുത്തൂർ മഠo സ്വദേശി ഷംസുദ്ദീൻ ( 40)കുറ്റിക്കാട്ടുർ ഗോശാലികുന്ന് മുഹമ്മദ് റാഫി (43) എന്നീ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]