
രാമനാട്ടുകര∙ ബൈപാസ് ജംക്ഷൻ മേൽപാലത്തിന്റെ താഴെയുള്ള ചെളി സർവീസ് റോഡിലേക്ക് വ്യാപിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. പന്തീരാങ്കാവ് ഭാഗത്തുനിന്നു ജംക്ഷനിലേക്ക് എത്തുന്ന സർവീസ് റോഡിലാണ് ചെളി പരന്നത്.
ചെളിക്കെട്ടിലൂടെ വാഹനങ്ങൾ പോകുമ്പോൾ നടപ്പാതയിൽ സഞ്ചരിക്കുന്നവരുടെ ദേഹത്ത് തെറിക്കുന്നു. ആറുവരിപ്പാതയ്ക്കായി പുതിയ മേൽപാലം നിർമിച്ച ശേഷം അടിഭാഗത്തെ മണ്ണ് നീക്കം ചെയ്യാത്തതാണു മഴയിൽ ചെളി പരക്കാൻ ഇടയാക്കിയത്.
ശക്തമായ മഴ പെയ്യുമ്പോഴാണു ചെളിവെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നത്. പാലത്തിനു താഴെ ചരക്കുവാഹനങ്ങൾ നിർത്തി യിടുന്ന ഭാഗം ആകെ ചെളിക്കുളമാണ്. ദൂരസ്ഥലങ്ങളിൽ നിന്നു വരുന്ന ചരക്കു ലോറിക്കാർ മേൽപാലത്തിനു താഴെയാണ് വാഹനങ്ങൾ നിർത്തി വിശ്രമിക്കുന്നത്.
ഇങ്ങനെ എത്തുന്ന ലോറികൾ കടന്നു പോയാണു പ്രദേശം വൃത്തിഹീനമായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]