
കാണാതായ മധ്യവയസ്കൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പേരാമ്പ്ര(കോഴിക്കോട്)∙ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ മധ്യവയസ്കനെ വീടിനോട് ചേര്‍ന്ന വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളിയങ്ങല്‍ നൊചാട് പഞ്ചായത്ത് ഓഫിസിനു സമീപം കൂടത്തിങ്കല്‍ മീത്തല്‍ രാജീവനെയാണ് (53) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ മേയ് 8 മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്കി. പൊലീസ് നല്കിയ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ വീടിനു സമീപം നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ വിറകുപുരയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി കണ്ടെത്തി. അവിടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കം കണക്കാക്കുന്നു. പിതാവ് ഗോവിന്ദന് കിടാവ്. മാതാവ് നാരായണി അമ്മ. സഹോദരി പരേതയായ പുഷ്പ.