
ലഹരിക്കെതിരെ നിലപാട് ശക്തം; പക്ഷേ.. പിന്നാലെ ഓടാൻ വാഹനമില്ലാതെ എക്സൈസ് വകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി∙ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുമ്പോഴും ഇതിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിൽ ആവശ്യമായ വാഹനങ്ങൾ ഇല്ല. ജില്ലയിൽ താമരശ്ശേരി, കുന്നമംഗലം, കോഴിക്കോട്, ചേളന്നൂർ, നാദാപുരം എക്സൈസ് റേഞ്ച് ഓഫിസുകളിലാണ് നിലവിൽ സ്വന്തമായി വാഹനം ഇല്ലാത്തത്. സർക്കിൾ ഓഫിസ് തലത്തിലും വിവിധ സ്ക്വാഡുകളുടെ കൈവശമുള്ളതുമായ വാഹനങ്ങൾ മാസത്തിൽ നിശ്ചിത ദിവസം അനുവദിച്ചാണ് അധികൃതർ താൽക്കാലിക പരിഹാരം കണ്ടെത്തുന്നത്.
റെയ്ഡ്, പട്രോളിങ്, പരാതി അന്വേഷണം, ബോധവൽക്കരണ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് എക്സൈസ് റേഞ്ച് ഓഫിസിനു കീഴിൽ സ്വന്തമായി 24 മണിക്കൂറും വാഹനം അത്യാവശ്യമാണ്. ഈ ഓഫിസുകളിലെ ജീപ്പുകൾ കാലപ്പഴക്കം മൂലം കട്ടപ്പുറത്ത് ആണ്. പകരം പുതിയ വാഹനങ്ങൾ അനുവദിച്ചു കിട്ടാൻ ആവശ്യപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. വാഹനങ്ങൾ ഇല്ലാത്ത മിക്ക എക്സൈസ് റേഞ്ച് ഓഫിസുകളുടെയും പരിധി മലയോര മേഖലയിലും മറ്റുമായി വ്യാപിച്ചു കിടക്കുന്നതാണ്.
അടിയന്തര ഘട്ടങ്ങളിൽ പലപ്പോഴും ഓഫിസ് ജീവനക്കാരുടെ ഇരുചക്ര വാഹനങ്ങളും മറ്റുമാണ് ആശ്രയം. രാസ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 2 കൊലപാതകങ്ങൾ നടക്കുകയും എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുമായി ഒട്ടേറെ കേസുകൾ എടുക്കുകയും ചെയ്യുന്ന താമരശ്ശേരി എക്സൈസ് ഓഫിസിൽ മാസത്തിൽ 12 ദിവസമാണ് ജീപ്പ് സൗകര്യമുള്ളത്.