കോഴിക്കോട് ∙ രാമനാട്ടുകരയിലെ സ്വകാര്യ ലോഡ്ജിൽ വച്ച് 40.50 ഗ്രാം എംഡിഎംഎയുമായി മധ്യവയസ്കൻ പിടിയിൽ. കോഴിക്കോട് നൈനാം വളപ്പിൽ സ്വദേശി പള്ളിക്കണ്ടി സൗദ മൻസിലിൽ ഷാഹുൽ ഹമീദ് (53) ആണ് പിടിയിലായത്.
ലോഡ്ജിൽ വച്ച് ലഹരിമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ ഫറോക്ക് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 1,52,300 രൂപയും പിടികൂടി.
ബെംഗളൂരുവിൽ നിന്നും എംഡിഎംഎ മൊത്തമായി വാങ്ങി രാമനാട്ടുകര, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർഥികൾക്കും അതിഥി തൊഴിലാളികൾക്കും ചില്ലറ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.
വിഷു ആഘോഷം ലക്ഷ്യമാക്കി കൊണ്ടുവന്ന എംഡിഎംഎ ലോഡ്ജിൽ വച്ച് ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
പ്രതി സ്ഥിരമായി ലഹരിമരുന്നു ഉപയോഗിക്കുന്ന ആളാണെന്നും ലഹരിമരുന്ന് വിൽപനയിലൂടെയാണ് പണം കണ്ടെത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ട്.
ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മിഥുൻ, റിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് അഷ്റഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ആഷിദ്, യശ്വന്ത്, ഹോംഗാർഡ് ലിജിരാജ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

