കോഴിക്കോട്∙ ഭിന്നശേഷിക്കാരിൽ കഠിനാധ്വാനത്തോടെ മികവിന്റെ താരമായി മാറിയിരിക്കുകയാണ് അർജുൻരാജ്. സാധാരണ ഉദ്യോഗാർഥികൾ പോലും പിഎസ്സി യുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ കടന്നു കൂടാൻ പാടുപെടുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ അർജുൻരാജ് ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി സർക്കാർ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.
പൊറ്റമ്മൽ പാലാഴി റോഡിലെ ‘ഫോക്കസി’ൽ രാജേന്ദ്രകുമാറിന്റെയും ദീപയുടെയും ഏകമകനാണ് ഭിന്നശേഷിക്കാരനായ അർജുൻരാജ്.
മാതാപിതാക്കളുടെ കഠിന പരിശ്രമത്തിലൂടെയാണ് അർജുൻ സാധാരണ ജീവിതത്തിലേക്ക് എത്തിയത്. പ്രശാന്തി സ്പെഷൽ സ്കൂളിൽ പഠനം തുടങ്ങിയ അർജുൻരാജ് എസ്എസ്എൽസിയും പ്ലസ് ടു പഠനവും നടത്തിയത് മെഡിക്കൽ കോളജ് ക്യാംപസ് സ്കൂളിലായിരുന്നു.
പ്ലസ് ടു പാസായ ശേഷം എരഞ്ഞിപ്പാലത്തെ യുഎൽ കെയർ നായനാർ സദനത്തിൽ തൊഴിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുത്തു. ഇത് അർജുൻരാജിന്റെ ജീവിതത്തെ വഴി തിരിച്ചുവിട്ടു.
ഇവിടെ നിന്നും കുറച്ചു മാസങ്ങൾക്കു ശേഷം കരുണാകര ഡെന്റൽ ക്ലിനിക്കിൽ പ്ലേസ്മെന്റ് ട്രെയിനിയായി ജോലി നേടി.
തുടർന്ന് മിഡാക്ക് ഡെന്റൽ ക്ലിനിക്കിലേക്കു മാറുകയായിരുന്നു. ഇവിടെ ജോലി ചെയ്തു വരവേയാണ് കേരള പിഎസ്സി പരീക്ഷ എഴുതുന്നതും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തത്.
ഡിഎഎംഡി വിഭാഗത്തിൽ എട്ടാം റാങ്ക് നേടിയാണ് അർജുൻരാജ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് നാലാം മജിസ്ട്രേറ്റ് കോടതിയിൽ ഓഫിസ് അറ്റൻഡറായി ജോലി ചെയ്യുന്നത്. തന്റെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുന്ന അർജുൻരാജ് ഓഫിസിൽ എല്ലാവർക്കും പ്രിയങ്കരനാണ്.
എരഞ്ഞിപ്പാലം യുഎൽ കെയർ നായനാർ സദനത്തിൽ തൊഴിൽ നൈപുണ്യം നേടിയ ഒരു ഭിന്നശേഷിക്കാരൻ ആദ്യമായി സർക്കാർ സർവീസിൽ കയറിയതിന്റെ ആഹ്ലാദത്തിലാണ് യുഎൽ കെയർ അധികൃതർ.
യുഎൽസിസി എസ് ഫൗണ്ടേഷനും നബാർഡും ചേർന്ന് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന മുതിർന്നവർക്കായി നടത്തിയ ശിൽപശാലയിൽ അർജുൻരാജിനെ ആദരിച്ചു. മേയർ ഒ.സദാശിവൻ ഉപഹാരം സമ്മാനിക്കുകയും പൊന്നാട
അണിയിക്കുകയും ചെയ്തു. യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എം.കെ.ജയരാജ് അധ്യക്ഷത വഹിച്ചു.
മാനേജർ എ.അഭിലാഷ് ശങ്കർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

