കോഴിക്കോട്∙ തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകളിൽ ബിജെപിക്കു സീറ്റ് കൂട്ടിക്കൊടുത്തത് സിപിഎമ്മാണെന്ന് എഐസിസി ജന.സെക്രട്ടറി കെ.സി.വേണുഗോപാൽ. യുഡിഎഫ് തോറ്റാലും വേണ്ടില്ല ബിജെപി ജയിക്കട്ടെ എന്നു കരുതി നടത്തിയ വാർഡ് വിഭജനത്തിന്റെ ഫലമായിരുന്നു അത്.
ജില്ലാ പഞ്ചായത്ത് ഭരണവും ഭൂരിഭാഗം പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു.
കോർപറേഷനിൽ ജയിച്ചു എന്നു പറയാൻ പറ്റാത്ത അവസ്ഥയിലാണ് സിപിഎം. അൽപമെങ്കിലും നാണമുണ്ടെങ്കിൽ കോഴിക്കോട് കോർപറേഷനിൽ ജയിച്ചു എന്ന് സിപിഎം പറയരുതെന്നും വേണുഗോപാൽ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ജനപ്രതിനിധികൾക്ക് യുഡിഎഫ് ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി.വേണുഗോപാൽ.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വികാരവും യുഡിഎഫ് പ്രവർത്തകരുടെ അധ്വാനവും മാത്രമല്ല, സിപിഎമ്മിനെ നേർവഴിക്കു നയിക്കണമെന്ന പാർട്ടി പ്രവർത്തകരുടെ വികാരവും യുഡിഎഫിനെ തുണച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് ട്ടിയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ ഇടത് ദുർഭരണത്തിന്റെ ഭാണ്ഡം എവിടെയെങ്കിലും ഇറക്കി വച്ചാൽ മതി എന്ന അവസ്ഥയിൽ ജനം ഇടതുസർക്കാരിനെതിരെ വോട്ട് ചെയ്തതാണ് ഇത്രയും മികച്ച ഫലം നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.
എംപിമാരായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ, കെപിസിസി ജന.സെക്രട്ടറിമാരായ പി.എം.നിയാസ്, വിദ്യാ ബാലകൃഷ്ണൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.മായിൻഹാജി, സെക്രട്ടറി ഉമ്മർ പാണ്ടികശാല, ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ജന.സെക്രട്ടറി ടി.ടി.ഇസ്മയിൽ, സിഎംപി അസി.സെക്രട്ടറി സി.എൻ.വിജയകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വൈസ് പ്രസിഡന്റ് കെ.കെ.നവാസ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത്, വനിതാ ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി നൂർബിന റഷീദ്, സംസ്ഥാന ജന.സെക്രട്ടറി പി.കുൽസു, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം.ജോർജ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

