കോഴിക്കോട് ∙ 18,274 പോളിങ് സ്റ്റേഷനുകളിൽ വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ട
2,055 എണ്ണം കർശന നിരീക്ഷണത്തിൽ. അധിക പൊലീസ് സുരക്ഷയും വെബ്കാസ്റ്റിങ് സംവിധാനങ്ങളും ഒരുക്കി.
കോഴിക്കോട്–166, വയനാട് –189, കണ്ണൂർ – 1025, തൃശ്ശൂർ – 81, പാലക്കാട് – 180, മലപ്പുറം – 295, എന്നിവയാണ് പ്രശ്നബാധിത ബൂത്തുകളായി നിരീക്ഷണത്തിലുള്ളത്.
ഈ ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ മേൽനോട്ടത്തിലായിരിക്കും. ജില്ലകളിലെ കലക്ടറേറ്റുകളിൽ കൺട്രോൾ റൂമുകളിൽ സജ്ജീകരിച്ചിട്ടുള്ള ലൈവ് വെബ്കാസ്റ്റിങിലൂടെ ഈ ബൂത്തുകളിൽ നിരീക്ഷണം നടത്തും.സിറ്റി പൊലീസ് കമ്മിഷണറുടെയും ജില്ലാ പൊലീസ് മേധാവികളുടെയും നേതൃത്വത്തിലായിരിക്കും നിരീക്ഷണം നടത്തുക.
ബൂത്തിനുള്ളിൽ അതിക്രമിച്ചു കടക്കൽ, കൂട്ടംകൂടി നിന്ന് വോട്ടെടുപ്പിന് തടസ്സമാകൽ എന്നിവയുണ്ടായാൽ കർശന നടപടിയെടുക്കും. അസ്വാഭാവികമായി എന്തുണ്ടായാലും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കും.തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്ത് രണ്ടു കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്.
പൊലീസ്, എക്സൈസ്, ബിഎസ്എൻഎൽ, ഐകെഎം, കെൽട്രോൺ, മോട്ടർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും നിരീക്ഷണം നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

