കോഴിക്കോട് ∙ നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി. ചൊവ്വാഴ്ച കോഴിക്കോട് എക്സൈസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ പ്രഹ്ലാദനും സംഘവും നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
കോഴിക്കോട് കോട്ടൂളി പറയഞ്ചേരിയിൽ കുതിരവട്ടത്തേക്ക് പോകുന്ന റോഡും അരയിടത്ത് പാലത്ത് നിന്ന് തൊണ്ടയാട് പോകുന്ന റോഡുമായി യോജിക്കുന്ന ഭാഗത്തെ ഇടറോഡ് പരിസരത്താണ് മതിൽ ഇടിഞ്ഞു കിടന്ന തുറസ്സായ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ഇവ എക്സൈസ് റേഞ്ച് ഓഫിസിലേക്ക് മാറ്റി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അഖിൽ, പ്രശാന്ത് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

