വിലങ്ങാട്∙ പ്രകൃതി ദുരന്തത്തിൽ ഭവനരഹിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സിഎംഐ സഭയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ആറാമത്തെ വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽ ദാനവും സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ.ആന്റണി എളംതോട്ടം സിഎംഐ നിർവഹിച്ചു. വിലങ്ങാട് ദുരന്തത്തിൽ ഭവനരഹിതരായ ജോർജ് വട്ടക്കുന്നേൽ കുടുംബത്തിനാണ് 15 ലക്ഷം രൂപ ചെലവിട്ട് ഭവന നിർമാണം പൂർത്തീകരിച്ചു താക്കോൽ കൈമാറിയത്.
സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ സാമൂഹ്യ വിഭാഗത്തിന്റെ കൗൺസിലർ ഫാ.ജെയിംസ് മഠത്തിൽചിറ സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റ് തോമസ് പ്രൊവിൻസിന്റെ സാമൂഹ്യ സന്നദ്ധ സംഘടനയായ സ്റ്റാർസിന്റെ ഡയറക്ടർ ഫാ.ജോസ് പ്രകാശ് സിഎംഐ സ്വാഗതം ആശംസിച്ചു.
സ്റ്റാർസിന്റെ നേതൃത്വത്തിലാണ് സിഎംഐ സഭയുടെ ഭവന നിർമാണ പ്രവർത്തനങ്ങൾ വിലങ്ങാടും വയനാട്ടിലും നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]