നടുവണ്ണൂർ ∙ നടുവണ്ണൂർ – എളേടത്ത് താഴെ– ഉടുമ്പ്ര മല ഹരിജൻ ഉന്നതി റോഡ് പൊട്ടിപ്പൊളിഞ്ഞ് വഴി നടക്കാൻ പറ്റാതായി. മൂന്നു കിലോമീറ്റർ വരുന്ന റോഡിൽ ജലജീവൻ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത ഭാഗം പുനഃസ്ഥാപിക്കാത്തതാണു റോഡ് തകരാൻ ഇടയാക്കിയത്.
ടാറിങ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പാണ്ടികശാല പുറത്ത് ഭാഗം, തച്ചിനാനി മുക്ക് എന്നിവിടങ്ങളിൽ റോഡ് പൂർണമായും തകർന്നിട്ടുണ്ട്.
കല്ലുകൾ ഇളകി കിടക്കുന്നതിനാൽ വഴി നടക്കാൻ പോലും കഴിയുന്നില്ല.
15 ഓളം കുടുംബങ്ങൾ ഉന്നതിയിൽ താമസിക്കുന്നുണ്ട്. കുട്ടികളും പ്രായമായവരുമടക്കം ഉന്നതിയിലെ താമസക്കാരാണ് റോഡിന്റെ ശോച്യാവസ്ഥയിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത്.
രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും വാഹനം വിളിച്ചാൽ കിട്ടാത്ത അവസ്ഥയാണുള്ളത്. റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി.
അധികൃതരുടെ ഭാഗത്തു നിന്നും പരിഹാര നടപടികൾ ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]