നാദാപുരം∙ വയോജനങ്ങൾക്കായി ചിയ്യൂരിൽ പുഴയോരത്ത് ജില്ലാ പഞ്ചായത്തും നാദാപുരം പഞ്ചായത്തും ചേർന്നു നിർമിച്ച വയോജന പാർക്ക് കാടു മൂടി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. വയോജനങ്ങൾക്ക് ഒരു പ്രയോജനവും ലഭിക്കാതെ പോയ ഈ കെട്ടിടത്തിന്റെ നിർമാണത്തിനു വിനിയോഗിച്ചത് 40 ലക്ഷത്തിലേറെ രൂപയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ഈ കെട്ടിടം നിർമിച്ചത്.
അന്ന്, ഈ വാർഡിനെ പ്രതിനിധീകരിച്ച എരഞ്ഞിക്കൽ വാസുവിന്റെ വീടിനു സമീപത്തായി പുഴ പുറമ്പോക്കിൽ ഈ കെട്ടിടം പണിയുമ്പോൾ തന്നെ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി നേരിടുമെന്ന് പലരും പറഞ്ഞിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ഏറെ കഴിയും മുൻപ് പുഴവെള്ളം കയറി കെട്ടിടത്തിനകത്തേക്ക് വെള്ളവും ചെളിയുമെല്ലാം നിറഞ്ഞു. തൊഴിലുറപ്പു തൊഴിലാളികളെ വച്ച് ശുചീകരണം നടത്തിയെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല.
മദ്യപർക്കും സാമൂഹിക വിരുദ്ധർക്കും താവളമായി ഈ കെട്ടിടം മാറി. ജനൽ ചില്ലുകൾ തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]