
പന്തീരാങ്കാവ് ∙ നൂറു കണക്കിനു കാളപൂട്ട് പ്രേമികളെ ആവേശത്തിലാറാടിച്ച പെരുമണ്ണ മുല്ലമണ്ണ വയലിൽ നടന്ന കാളപൂട്ട് മത്സരത്തിൽ മൂന്ന് റൗണ്ടുകളിലായി 39.60 സെക്കൻഡ് സമയമെടുത്ത് സുലൈമാൻ കാവന്നൂരിന്റെ കാളകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 39.79 സെക്കൻഡ് സമയമെടുത്ത് മുണ്ടയിൽ കുഞ്ഞുമോന്റെ കാളകൾ രണ്ടാം സ്ഥാനം നേടി.
39.96 സെക്കൻഡ് സമയമെടുത്ത് പി.കെ.മുഹമ്മദ് റാഫി ചീക്കോടിന്റെ കാളകൾ മൂന്നാം സ്ഥാനത്തും എത്തി.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് പെരുമണ്ണ പഞ്ചായത്തും മുല്ലമണ്ണ ജനകീയ കാളപൂട്ട് കമ്മിറ്റിയും ചേർന്ന് മത്സരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കെ.കെ.ഷമീർ അധ്യക്ഷത വഹിച്ചു. 74 ജോഡി കാളകളാണ് മൂന്ന് റൗണ്ടുകളിലായി മത്സരിച്ചത്.
സൂര്യ അബ്ദുൽ ഗഫൂർ, നാസർ കൊളക്കാടൻ, ഷിറാസ് മുല്ലമണ്ണ, ഷാജി പുത്തലത്ത് എന്നിവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]