
കോഴിക്കോട് ∙ നാലു പതിറ്റാണ്ടിലേറെയുള്ള മാന്ത്രികയാത്രയിൽ നിന്ന് അഞ്ചുവർഷം മുൻപ് പിൻവാങ്ങിയെങ്കിലും ‘കർമപാതയിൽ നിന്നു വ്യതിചലിക്കരുതെന്ന’ അച്ഛന്റെ ഉപദേശം മനസ്സിന്റെ ആഴങ്ങളിൽ നിന്നു വീണ്ടും ഉയർന്നു… പഴയ ഓർമകൾക്ക് മനസ്സിൽ നിറം പിടിച്ചപ്പോൾ മജീഷ്യൻ മുതുകാട് പ്രകാശ, ശബ്ദ വിസ്മയങ്ങൾ സമന്വയിപ്പിച്ച് പുത്തൻ ഇന്ദ്രജാലവിദ്യയുമായി ഒരു വട്ടം കൂടി അരങ്ങിലെത്തി.പിതാവിനു സമർപ്പിച്ച ‘ഇല്യൂഷൻ ടു ഇൻസ്പിരേഷൻ’ കണ്ടു നിന്നവരുടെ മനസ്സിൽ ഒരു നിമിഷം വിങ്ങലുണ്ടാക്കി.
മാജിക്കിന്റെ അവസാനഘട്ടത്തിൽ സദസ്സിനു മുന്നിൽ നിന്ന് ഗോപിനാഥ് മുതുകാട് അപ്രത്യക്ഷനായി. ഒരു നിമിഷത്തിന്റെ ഇടവേളയ്ക്കു ശേഷം അച്ഛനൊപ്പം ചാരുകസേരയിലിരുന്നു കൊച്ചു ഗോപിനാഥായി അച്ഛന്റെ കൈകളിൽ തലോടി മുതുകാട് കാണികളെ വിസ്മയിപ്പിച്ചു.
നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഗോപിനാഥ് മുതുകാട് മാന്ത്രികലോകത്തേക്ക് ഇറങ്ങിയപ്പോൾ, കൈത്താങ്ങായി നിന്ന പിതാവ് കുഞ്ഞുണ്ണി നായരോടുള്ള നന്ദി സൂചകമായാണ് പരിപാടി അരങ്ങേറിയത്.
ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന ഡിഫറന്റ് ആർട്സ് സെന്റർ, ഓയിസ്ക ഇന്റർ നാഷനൽ, മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ഇന്ത്യൻ യൂത്ത് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ പ്രോവിഡൻസ് കോളജ് ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച പരിപാടിയാണ് ഒന്നര മണിക്കൂർ നീണ്ടു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പുതിയ ദൗത്യവും മുതുകാട് പ്രഖ്യാപിച്ചു.
കാസർകോട്ട് സ്ഥാപിക്കുന്ന ‘ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്’ എന്ന സ്ഥാപനം, ഭിന്നശേഷിക്കാരുടെ കഴിവുകളെ ലോകത്തിന് മുന്നിൽ എത്തിക്കുന്ന വേദിയാകും. തന്റെ പിതാവ് തന്ന വിശ്വാസം പോലെ, ഈ കുട്ടികൾക്കും ഒരു ലോകം ഉണ്ടാക്കിക്കൊടുക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.മുതുകാടിന്റെ അമ്മ ദേവകിയമ്മ നിലവിളക്കു കൊളുത്തി.
പി.സി.
സർക്കാർ ജൂനിയർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.വി.അബ്ദുൽ വഹാബ് എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഉത്തരമേഖലാ ഐജി രാജ്പാൽ മീണ, പി.വി.ചന്ദ്രൻ, താമരശ്ശേരി ബിഷപ് റമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് ആർച്ച് ബിഷപ് ഡോ.
വർഗീസ് ചക്കാലക്കൽ, ഗോകുലം ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]