
ചക്കിട്ടപാറ ∙ പൂഴിത്തോട് കടന്തറ പുഴയ്ക്കു കുറുകെ ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് എക്കൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. 16.75 കോടി രൂപ ചെലവഴിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണു പാലം പണി എറ്റെടുത്തിരിക്കുന്നത്. 2026 മേയ് 31ന് അകം നിർമാണം പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്.
പൂഴിത്തോട്ടിൽ നിന്നും മരുതോങ്കരയ്ക്ക് എളുപ്പമാർഗമാകും.മരുതോങ്കര ഭാഗത്ത് 130 മീറ്റർ നീളത്തിൽ വലിയ പാലവും, പൂഴിത്തോട് ഭാഗത്ത് ഒരു സ്പാനോടുകൂടി 16 മീറ്റർ നീളത്തിൽ ചെറിയ പാലവുമാണു നിർമിക്കുന്നത്.
11 മീറ്റർ വീതിയിലാണ് ഇരുപാലങ്ങളും. ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരസമിതി അധ്യക്ഷരായ സി.കെ.ശശി, ബാബുരാജ്, ബിന്ദു വൽസൻ, ഇ.എം.ശ്രീജിത്ത്, മെംബർമാരായ കെ.എ.ജോസുകുട്ടി, എം.എം.പ്രദീപൻ, ബിന്ദു സജി, ആലീസ് പുതിയേടത്ത്, കോഴിക്കോട് ഉത്തരമേഖല പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി.വിശ്വപ്രകാശ്, എക്സിക്യൂട്ടീവ് എൻജിനീയർ സി.എസ്.അജിത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി.ഷിനി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.സി.സുരാജൻ, ആവള ഹമീദ്, കെ.പി.പ്രേംരാജ്, ബിജു ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]