
വടകര ∙ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ തൊട്ടു പിറകിലുള്ള നഗരസഭ മത്സ്യ മാർക്കറ്റ് പരിസരം വൃത്തിഹീനം. രണ്ടാഴ്ച മുൻപ് സിവിൽ സ്റ്റേഷനിലെ 15 ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്നു നഗരസഭ ആരോഗ്യ വിഭാഗം ഇതിന്റെ പരിസരം മുതൽ അശോക് ടാക്കീസ് ഭാഗം വരെ വൃത്തിയാക്കി. എന്നാൽ സിവിൽ സ്റ്റേഷനിൽ നിന്ന് 15 മീറ്റർ പോലും അകലമില്ലാത്ത മത്സ്യ മാർക്കറ്റ് പരിസരം ഇപ്പോഴും വൃത്തി ഹീനമായി കിടക്കുകയാണ്.മാർക്കറ്റിനുള്ളിലും മുൻഭാഗത്തും കണ്ടിജൻസി ജീവനക്കാർ കൃത്യമായി വൃത്തിയാക്കുന്നുണ്ടെങ്കിലും പരിസരം വൃത്തിയാക്കാൻ നടപടിയില്ല.തുറന്ന ഓടയിൽ വരെ അറവുമാടുകളുടെ രക്തം കാണാം.
പല ഭാഗത്തെ ഓടയിലും മലിനജലം കെട്ടിക്കിടക്കുകയാണ്. മഴയുള്ളപ്പോൾ ഒഴുക്കുണ്ടെങ്കിലും വെയിൽ വന്നാൽ കെട്ടി നിൽക്കും. മാർക്കറ്റ് കെട്ടിടത്തിന്റെ വടക്കു ഭാഗത്തെ വഴിയിൽ മാലിന്യം നിറഞ്ഞതു കാരണം ഇതു വഴി ആരും പോകാറില്ല.
ഇവിടെയാണു സർവ മാലിന്യവും തള്ളുന്നത്. മാർക്കറ്റിന് അകത്തുള്ള മലിനജലം ഇതു വഴി ഒഴുകുന്നു. ഇവിടെ മാലിന്യം തിന്നാനും മലിനജലം കുടിക്കാനും തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നു.മാർക്കറ്റ് നവീകരണത്തിന്റെ പേരു പറഞ്ഞാണു നഗരസഭ ഇവിടത്തെ മലിനീകരണം പരിഹരിക്കാത്തത്.
പുതിയ എസ്റ്റിമേറ്റ് തയാറാക്കി 2 വർഷമാകാറായിട്ടും ഒരു നടപടിയുമില്ല.
ശുചിമുറി ഇല്ലാതെ 25 വർഷം
25 വർഷം മുൻപു നവീകരിച്ച മത്സ്യ മാർക്കറ്റിൽ ശുചിമുറിയില്ല. പുലർച്ചെ 5 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്ന മാർക്കറ്റിലും ഷോപ്പിങ് കോംപ്ലക്സിലുമായി ഒരേ സമയം 150 പേരുണ്ടാകും.
ശുചിമുറിയില്ലാത്തതു കൊണ്ടു കാര്യം സാധിക്കാൻ വടക്കു ഭാഗത്തെ ഇടവഴിയിലേക്ക് പോകണം. ഇവിടെ മൂത്രമൊഴിക്കൽ പതിവായതു കൊണ്ടു വഴി നടക്കാനാകുന്നില്ല.
മാർക്കറ്റ് നവീകരിക്കുമ്പോൾ മുൻഭാഗത്തായി ശുചിമുറിക്ക് ഇടം മാറ്റി വച്ചിരുന്നു. ഇത് കച്ചവടത്തിനു വാടകയ്ക്കു നൽകാൻ തീരുമാനിച്ചതു പ്രതിഷേധത്തിനിടയാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]