
കോഴിക്കോട്∙ പൊലീസ് ജില്ലാ ആസ്ഥാനമായ നടക്കാവിലെ ഉത്തരമേഖല ഐജി ഓഫിസിലും ഐജിയുടെ മുറിയുടെ മേൽക്കൂരയിലും മരപ്പട്ടി ശല്യം. ഓഫിസിലും സമീപത്തും മൂത്രത്തിന്റെയും വസർജ്യത്തിന്റെയും ദുർഗന്ധം പരന്നതോടെ മരപ്പട്ടിയെ പിടികൂടാൻ പൊലീസ് വനം വകുപ്പിന്റെ സഹായം തേടി.
ഇന്നലെ ഉച്ചയോടെ മാത്തോട്ടം വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുമായി എത്തി. സംരക്ഷിത വിഭാഗത്തിൽപ്പെട്ട
മൃഗമായതിനാൽ മരപ്പട്ടിയെ ജീവനോടെ പിടികൂടി മാറ്റണമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കെട്ടിടത്തിനു മുകളിലും തട്ടിൻ പുറത്തും കയറാൻ കഴിയാത്ത സാഹചര്യത്തിൽ ബീച്ചിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ സഹായം തേടി. റസ്ക്യു ഉദ്യോഗസ്ഥരും വനം വകുപ്പും പൊലീസുകാരും ചേർന്നു ഓഫിസിനു പുറത്തു ഗോവണി വച്ചു മേൽക്കൂരയിൽ കയറി കൂട് സ്ഥാപിച്ചു.
രാത്രി മാത്രം പുറത്തിറങ്ങുന്ന മരപ്പട്ടി പ്രസവിച്ചു കൂടുതൽ കുട്ടികൾ ഉണ്ടായ സാഹചര്യത്തിൽ പകൽ പല വഴിക്കും ഓടുന്നത് പതിവാണെന്നു ഐജി ഓഫിസ് ജീവനക്കാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]