കോഴിക്കോട് ∙ രണ്ടുപേരുടെ കൊലപാതകത്തിനു കാരണക്കാരനാണെന്നു വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പഴയ കേസുകളുടെ രേഖകൾ തേടി പൊലീസ്. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 4ലെ പഴയകാല രേഖകളും നടക്കാവ് പൊലീസ് സ്റ്റേഷനിലെ രേഖകളും പരിശോധിച്ചെങ്കിലും ബീച്ച് കൊലപാതകവുമായി ബന്ധപ്പെട്ടവ ലഭ്യമായില്ല.1989 സെപ്റ്റംബറിൽ വെള്ളയിൽ ബീച്ചിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധികൃതർക്കും അപേക്ഷ നൽകി.
മരിച്ചയാളെ തിരിച്ചറിയാത്തതു കൊണ്ടും കൊലപാതകിയെ കണ്ടെത്താത്തതു കാരണവും അൺ ഡിറ്റക്ടഡ് (യുഡി) ആക്കി 1991ൽ കേസന്വേഷണം അവസാനിച്ചു.
ഇതിന്റെ രേഖകൾ കോടതിയിൽ സമർപ്പിക്കുകയാണു ചെയ്യുന്നത്. കോടതി കെട്ടിടം അവിടെനിന്ന് എരഞ്ഞിപ്പാലത്തേക്കു മാറുകയും വീണ്ടും തിരിച്ച് കോടതി വളപ്പിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾക്കിടയിൽ പഴയകാല രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണു പൊലീസ്.
1986 ലെ കൂടരഞ്ഞിയിൽ മരിച്ചയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുവമ്പാടി പൊലീസിനും ലഭ്യമായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]