
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾകൂടി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പേരാമ്പ്ര(കോഴിക്കോട്) ∙ മേപ്പയൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെക്കൂടി കളമശേരി പൊലീസ് പിടികൂടി. പേരാമ്പ്ര നൊച്ചാട് മെട്ടൻതറേമ്മൽ ഹാരിസ് (29)നെയാണ് പേരാമ്പ്ര ഡിവൈഎസ്പിയുടെ സഹായത്തോടെ കളമശേരി എസ്ഐമാരായ എ.കെ.എൽദോ, സെബാസ്റ്റ്യൻ ചാക്കോ, സിപിഒമാരായ മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ, പി.ലിബിൻ കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
മേപ്പയൂർ ഇടയിലാട്ട് സൗരവിനെ(22) ആണ് 30ന് കളമശേരി കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സമീപത്തെ അപ്പാർട്ട്മെന്റിൽ നിന്നു തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി 2 ദിവസം ഒളിവിൽ പാർപ്പിക്കുകയും 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. സൗരവിനെതിരെ നിരന്തരം വധഭീഷണി മുഴക്കി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കുഴൽപണ മാഫിയ സംഘത്തിലെ അംഗമാണ് നൊച്ചാട് സ്വദേശിയായ ഹാരിസ് എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തട്ടിക്കൊണ്ടുപോയ സൗരവ് എന്ന യുവാവിനെ കോഴിക്കോട് ജില്ലാ റൂറൽ പൊലീസിന്റെ സഹായത്തോടെ കളമശേരി പൊലീസ് മേയ് 2ന് ബാലുശ്ശേരിയിൽ വച്ച് മോചിപ്പിച്ചിരുന്നു. കുഴൽപണ മാഫിയയുമായി ബന്ധമുള്ള മോചനദ്രവ്യം കൈപ്പറ്റാൻ എത്തിയ കേസിലെ മറ്റൊരു പ്രതി പേരാമ്പ്ര പെരിഞ്ചേരി ഹാഷിർ (21)നെ മോചന ദ്രവ്യമായ 3,60,000 രൂപയുമായി 2ന് കളമശേരി പൊലീസ് മേപ്പയൂർ ടൗണിൽ നിന്നും പിടികൂടിയിരുന്നു. ഈ പ്രതിയും റിമാൻഡിലാണ്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കളമശേരി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പ് സംഘവും കുഴൽപണ മാഫിയയുമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു വ്യക്തമായി. ഇതേക്കുറിച്ചു കൂടുതൽ വിശദമായ അന്വേഷണം നടത്താൻ കളമശേരി ഇൻസ്പെക്ടർ എം.ബി.ലത്തീഫിന്റെ നേതൃത്വത്തിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.