കോഴിക്കോട് ∙ പോളിങ് യന്ത്രത്തിൽ ശബ്ദം വരുന്നതിനു മുൻപ് വോട്ടർ മടങ്ങിയതിനെ തുടർന്ന് കണ്ണങ്കര ഇച്ചന്നൂർ സ്കൂളിലെ 101ാം നമ്പർ ബൂത്തിൽ പോളിങ് വൈകി. ബൂത്തിൽ നിന്ന് ഏതാണ്ട് 2 കിലോമീറ്റർ ദൂരെ എത്തിയ വോട്ടറെ ഒരാൾ ബൈക്കിൽ പോയി കൂട്ടിക്കൊണ്ടു വന്നു.
ആദ്യം ചെയ്ത വോട്ട് പോൾ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും വോട്ട് ചെയ്യാൻ അനുവദിച്ചു.
കണ്ണങ്കര ഇച്ചന്നൂർ സ്കൂളിലെ 101 നമ്പർ ബൂത്തിലാണു പോളിങ് ആരംഭിച്ച് 5 മിനിറ്റു കഴിഞ്ഞപ്പോൾ പ്രശ്നമുണ്ടായത്. ഒരു വോട്ടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി മെഷീനിൽ വോട്ടു ചെയ്തു പുറത്തുപോയി.
അപ്പോഴാണു യന്ത്രത്തിൽ നിന്നു ശബ്ദം കേൾക്കാതിരുന്നത് ഉദ്യോഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും ശ്രദ്ധയിൽപെട്ടത്. അപ്പോഴേക്കും വോട്ടർ പോളിങ് സ്റ്റേഷൻ പരിസരത്തു നിന്നു പോയിക്കഴിഞ്ഞിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

